Krishnan Oru Ezhamindriyam
കൃഷ്ണന്റെ
ഒരു ഏഴാമിന്ദ്രിയം
ദേബാശിഷ് ചാറ്റര്‍ജി
പരിഭാഷ: വി മധുസൂദന്‍
കേശവ്, നീല്‍, കായാ എന്നിവരുടെയും അവരുടെ സുഹൃത്തുകളുടെയും വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ പ്രായപൂര്‍ത്തിയാകുന്നതു വരെയുള്ള -ലഖ്നൗ ബിസിനസ് സ്കൂള്‍ കാമ്പസു തൊട്ട് ഋഷികേശ് ആശ്രമം വരെ -ജീവിതമാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്; അതിലൂടെ സ്വത്വത്തെയും വിശ്വാസത്തെയും കുറിച്ചുള്ള മൗലികമായ ചോദ്യങ്ങളും
അന്വേഷിക്കുന്നു. ഭാവാത്മകമാണ് ദേബാശിഷ് ചാറ്റര്‍ജിയുടെ ഗദ്യം. ആധുനിക ലോകത്ത് ആത്മീയതയുടെ ശക്തിയിലേക്ക് ആണ്ടിറങ്ങുന്ന, അദ്ദേഹം വിവരിക്കുന്ന കഥ അതിന്റെ
അര്‍ത്ഥത്താല്‍ ഊഷ്മളവും സമ്പന്നവുമാകുന്നു. – ശശി തരൂര്‍
ആഴവും വൈദഗ്ദ്ധ്യവുംകൊണ്ട് സ്നേഹത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് ആണ്ടിറങ്ങുന്ന നോവല്‍. കരുത്തുറ്റ ശില്പത്താലും ശക്തമായ കഥാപാത്രങ്ങളാലും ദേബാശിഷ് ചാറ്റര്‍ജി, നമ്മെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെയും വര്‍ണ്ണങ്ങളിയലുന്ന ഫാന്റസികളുടെയും സമ്പന്നമായ അടരുകളുള്ള ലോകത്തേക്ക് നയിക്കുന്നു. വായിച്ചിരിക്കേണ്ട പുസ്തകം. – അനീസ് സലീം
₹350.00 Original price was: ₹350.00.₹300.00Current price is: ₹300.00.