NIRMITHABUDDHIKALATHE SAMOOHIKA–RASHTREEYA JEEVITHAM
നിര്‍മ്മിതബുദ്ധി
കാലത്തെ
സാമൂഹിക രാഷ്ട്രീയ
ജീവിതം
ദീപക് പി
ഈ പുസ്തകം ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നാലായി കാണാം. ഒന്നാമത്, വിവരാധിഷ്ഠിത സാങ്കേതിക വിദ്യകള്‍ ഒട്ടുമേ അരാഷ്ട്രീയമല്ല എന്ന ബോധ്യം സമൂഹത്തിലേക്കെത്തിക്കുക. രണ്ട്, കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സാങ്കേതികവിദ്യയുടെ രാഷ്ട്രീയം ഒരു ചര്‍ച്ചാവിഷയമായി അവതരിപ്പിക്കുക. മൂന്ന്, വായനക്കാര്‍ക്ക് ഇത്തരം സാങ്കേതികവിദ്യകള്‍ തുടര്‍ന്നും ഉപയോഗിക്കുമ്പോള്‍തന്നെ അവയുടെ സ്വാധീനവലയത്തില്‍നിന്നും ഒരു കൈയകലം പാലിക്കാന്‍ സാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുക. മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങളെക്കാള്‍ എല്ലാം ഉപരി നാലാമതായി നൈതികതയിലൂന്നിയ വിവരശാസ്ത്ര അല്‍ഗോരിതങ്ങളുടെ ഒരു പുതിയ തലമുറ ഉണ്ടാവും എന്ന പ്രത്യാശ പുസ്തകരചനയിലുടനീളം വെച്ചുപുലര്‍ത്തിയിട്ടുമുണ്ട്.
₹599.00 Original price was: ₹599.00.₹540.00Current price is: ₹540.00.