Detective Feluda Udvegajanakamaya Kuttanveshana Katha
ഡിറ്റക്ടീവ്
ഫെലൂദ
ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥ
സത്യജിത് റേ
പുനരാഖ്യാനം: എം ചന്ദ്രപ്രകാശ്
കുട്ടിക്കാലം മുതല്‍ കുറ്റാന്വേഷണ കഥകളുടെ ആരാധകനായിരുന്ന സത്യജിത് റേ സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഷെര്‍ലക്ഹോംസ് കഥകള്‍ മുഴുവന്‍ വായിച്ചിരുന്നു. തന്റെ മുത്തച്ഛന് തുടങ്ങിവെച്ച ‘സന്ദേശ്’ എന്ന കുട്ടികളുടെ മാസിക 75 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പ്രസിദ്ധീകരിച്ചപ്പോള്‍ റേ അതില്‍ കഥകള്‍ എഴുതുവാനും തുടങ്ങി. ആദ്യത്തെ ഫെലൂദക്കഥ 1965-ലാണ് മാസികയില്‍ പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് അടുത്ത രണ്ടു പതിറ്റാണ്ടുകാലത്തേക്ക് റേ ഓരോ വര്‍ഷവും ഓരോ ഫെലൂദക്കഥ വീതം എഴുതി. കുറ്റാന്വേഷകനായ പ്രദോഷ് മിത്തറിന്റെ വിളിപ്പേരാണ് ഫെലൂദ. ഫെലുവിന്റെ സഹോദരനും സഹചാരിയുമായ തപേഷാണ് കഥ പറയുന്നത്. ‘സന്ദേശി’ന്റെ പ്രധാന വായനക്കാരായ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വേണ്ടിയാണ് റേ ഈ കഥകള്‍ എഴുതിയത്.
ലോകസിനിമാ ഭൂപടത്തില്‍ ഭാരതത്തെ അടയാളപ്പെടുത്തിയ മഹാനായ ചലച്ചിത്രകാരന്റെ, കുട്ടികള്‍ക്കുള്ള പുസ്തകം.
₹120.00 Original price was: ₹120.00.₹100.00Current price is: ₹100.00.