IMAGE BOOK
ഇമേജ്
ബുക്ക്
ദത്തന് പുനലൂര്‍
ദത്തന് പുനലൂരിന്റെ ക്യാമറക്കണ്ണുകള്‍ സഞ്ചരിക്കുന്നത് പരിചിതമായ പൊതുശീലങ്ങള്‍ക്കപ്പുറമുള്ള അപൂര്വ്വകാഴ്ചകളിലേക്കാണ്. അനുവാചകനെ ഈ അനുഭവങ്ങളിലേക്കു നയിക്കുന്നത് ഫോട്ടോഗ്രഫിയിലെ സാങ്കേതികത ലഭ്യമാക്കുന്ന സൗജന്യസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയല്ല എന്നത് എടുത്തുപറയേണ്ട ഒരു സവിശേഷതയാണ്. ദത്തന്റെ ക്യാമറയ്ക്കും അതു പകര്‍ത്തുന്ന അപൂര്വ്വകാഴ്ചകള്ക്കുമിടയില് ആരും ഏതും ഒരുതരത്തിലും ഇടപെടുന്നില്ല. ആ അപൂര്‍വ്വത മൗലികമാണ്. ഈ പുസ്തകത്തിലൂടെ അനുവാചകനു ലഭ്യമാവുന്നത് അപൂര്‍വമായ ഒരു ചിത്രാനുഭവമാണ്. ഓരോ ചിത്രത്തോടുമൊപ്പം രചയിതാവ് ചേര്‍ത്തിട്ടുള്ള അനുബന്ധവിവരണങ്ങള്‍ അത്യന്തം രസകരവും വിജ്ഞാനപ്രദവുമാണ്. അനുവാചകരുടെ നിരൂപാധികശ്രദ്ധയും തത്ഫലമായി ഉത്പന്നമാവുന്ന കണ്ടെത്തലുകളുംകൊണ്ട് അനുഭവസീമകള്‍ വികസ്വരമാവട്ടെ… – അടൂര്‍ ഗോപാലകൃഷ്ണന്
₹400.00 Original price was: ₹400.00.₹340.00Current price is: ₹340.00.