ISHAL VISMAYAM : HUSNUL JAMALINTE 150 VARSHANGAL
ഇശല്‍
വിസ്മയം
ഹുസ്നുല്‍ ജമാലിന്റെ
150 വര്‍ഷങ്ങള്‍
എഡിറ്റര്‍: ഡോ. ബാവ കെ പാലുകുന്ന്
അറബിമലയാളത്തിലെഴുതിയ ആദ്യത്തെ സമ്പൂര്‍ണ്ണ പ്രണയകാവ്യമാണ് ബദറുല്‍ മുനീര്‍-ഹുസ്നുല്‍ ജമാല്‍. സൂഫിപാര്യമ്പര്യമുള്ള പാട്ടാണെന്നും പ്രണയമല്ല, ദൈവത്തിലേക്കുള്ള അടിമയുടെ തേട്ടമാണെന്നുമുള്ള വ്യത്യസ്ത വീക്ഷണങ്ങള്‍ ഈ പ്രണയകാവ്യത്തെക്കുറിച്ചുണ്ട്. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ഈ പ്രണയകാവ്യത്തിന് നൂറ്റിയന്പത് വര്‍ഷം പൂര്‍ത്തിയാവുന്ന വേളയില്‍ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം പ്രസ്തുത കാവ്യത്തിന്റെ ഗൗരവതരമായ വായനയിലേക്ക് വഴി തുറക്കുന്നതാണ്. കൃതിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യപഠനമായ ഫോസറ്റിന്റെ പ്രബന്ധമുള്പ്പെടെ അക്കാദമിക രംഗത്തും സാഹിത്യസാംസ്കാരിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരുടെ പഠനങ്ങളാണ് ഇതിലുള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഹുസ്നുല്‍ ജമാലിലെ പ്രണയസങ്കല്പം, കാല്പനികത, സ്ത്രീവാദദര്‍ശനം, സൂഫി പരിപ്രേക്ഷ്യം പ്രസാധകചരിത്രം എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന അടരുകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന സമാഹാരം.
₹230.00 ₹207.00