Dr CK Kareem Ezhuthum Jeevithavum
ഡോ. സി.കെ കരീം
എഴുത്തും ജീവിതവും
ചരിത്രത്തിന്റെ വനവീഥികളിലൂടെ സാഹസിക സഞ്ചാരം നടത്തിയ ഒരു ധീരാത്മാവിന്റെ ജീവിത രേഖ
ബക്കര്‍ മേത്തല
ഡോ. സി.കെ. കരീമിന്റെ ജീവിതകഥ പ്രധാനമായും ചരിത്രാന്വേഷണങ്ങള്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഒരാളുടെ ജീവിതകഥയാണ്. ഒപ്പം ചരിത്രരചനയിലെ പക്ഷപാതിത്വങ്ങള്‍ക്കും തമസ്കരണങ്ങള്‍ക്കുമെതിരെ പോരാടി വിജയിച്ച കഥയുമാണ്. ഈ പോരാട്ടങ്ങള്‍ക്കിടയില്‍ മനസ്സിനും ശരീരത്തിനും മുറിവേറ്റ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ക്കെതിരെ അന്ധമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിലവില്‍ രൂഢമൂലമായിക്കിടക്കുന്ന ധാരണകളെ പിടിച്ചുലക്കുമ്പോള്‍ യാഥായ്ഥിതികമായി ചരിത്രത്തെ വീക്ഷിക്കുന്നവര്‍ കോപാകുലരാവുക സ്വാഭാവികമാണ്. പക്ഷെ, അതൊന്നും അദ്ദേഹത്തെ ഉലച്ചില്ല ചരിത്രരചനയുടെ വഴികളിലൂടെ അദ്ദേഹം ധീരമായി മുന്നോട്ടുപോയി. ധീരനും സാഹസികനുമായ ഡോ. സി.കെ. കരീം എന്ന ചരിത്രാന്വേഷിയുടെ ജീവിത കഥയാമിത്. ചരിത്രത്തിലെ ജനാധിപത്യവല്‍ക്കരണത്തിനു വേണ്ടി തൂലിക പടവാളാക്കി പോരാടിയ ഒരു ധീരാത്മാവിന്റെ കഥ. ഒപ്പം ഫാസിസത്തിന്റെ ഒളിയജണ്ടകളെ ചരിത്രത്തില്‍ കടത്തിവിടാനുള്ള പ്രതിലോമ ശക്തികള്‍ക്കെതിരെ ഒരു പ്രതിരോധവും
₹330.00 Original price was: ₹330.00.₹295.00Current price is: ₹295.00.