Imam Suyuti
ഇമാം
സുയൂത്വി
ഡോ. ഇസ്മാഈല്‍ ഹുദവി ചെമ്മലശ്ശേരി
ഇമാം സുയൂത്വി. പത്താം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവ്. ഇസ്ലാമിക രചനാലോകത്ത് അത്ഭുതങ്ങള്‍തീര്‍ത്ത മഹാമനീഷി. അറുപത്തിരണ്ട് വര്‍ഷത്തെ ജീവിതം. അതിനിടയില്‍ ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, നിദാനശാസ്ത്രം, ചരിത്രം, ഭാഷാവിജ്ഞാനം, വ്യാകരണം തുടങ്ങി വിവിധ ജ്ഞാനമേഖലകളില്‍ അഞ്ഞൂറിലധികം കനപ്പെട്ട രചനകള്‍. തന്റെ ആശയങ്ങളോട് വിയോജിച്ചും നിലപാടുകളെ ചോദ്യംചെയ്തും രംഗത്തുവന്നു അക്കാലത്തെ പണ്ഡിതപ്രമുഖര്‍. അതിനെല്ലാം മറുപടി നല്കിയതും ബൃഹത്തായ ഗ്രന്ഥങ്ങളെഴുതി. രാഷ്ട്രീയ അരക്ഷിതാവസ്ഥയില്‍ ദിശതെറ്റിയൊഴുകിയ ജനതക്ക് പിടിവള്ളിയൊരുക്കി അദ്ദേഹത്തിന്റെ തൂലിക. ഇമാം സുയൂത്വിയുടെ ഗഹനമായ ജീവിതം ലളിതമായി വിശകലനംചെയ്യുന്നകൃതി.
₹125.00 ₹112.00