മലയാള
മുസ്‌ലീം
ഭാഷ സംസ്‌കാരം ചരിത്രം
ഡോ. ജമീല്‍ അഹ്മദ്
ശുദ്ധഭാഷ, ഉത്തമസംസ്‌കാരം തുടങ്ങിയ വ്യവഹാരങ്ങളിലെ മാറ്റിനിര്‍ത്തലുകളെ ചോദ്യംചെയ്യുന്ന പഠനങ്ങള്‍. മലയാള മുസ്ലിമിന്റെ സംസ്‌കാരത്തെയും ഭാഷയെയും പുതിയ കാഴ്ചപ്പാടിലൂടെ വായിക്കാനുള്ള ശ്രമങ്ങളാണിത്. ചരിത്രരചന, വാമൊഴി, സിനിമ, കല തുടങ്ങിയ സാംസ്കാരിക മേഖലകളെ അവലംബിക്കുന്ന ഈ പഠനങ്ങള്‍ മാപ്പിള സംസ്കാര ഗവേഷണത്തിലെ പുതിയ താല്പര്യങ്ങളെയും ഉന്നങ്ങളെയും തൃപ്തിപ്പെടുത്തുകതന്നെ ചെയ്യും.