സിനിമയിലെ മുസ്ലിമിനെക്കുറിച്ചും മുസ്ലിം കര്‍തൃത്വ പ്രധാനമായ സിനിമയെക്കുറിച്ചും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സാമൂഹിക ചിന്തയിലുണ്ടായ വികാസങ്ങളെ അന്വേഷിക്കുന്ന പഠനങ്ങള്‍. ദൃശ്യ കലാരംഗത്തെ പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഹോം സിനിമ മുതല്‍ ‘ഹലാല്‍ ലൗ സ്റ്റോറി’ വരെയുള്ള പരീക്ഷണങ്ങളെ വിവിധ എഴുത്തുകാരും ഗവേഷകരും വിശകലനം ചെയ്യുന്നു. മലയാളത്തിലുണ്ടായ പ്രതിനിധാന പഠനങ്ങളില്‍നിന്ന് മുന്നോട്ടുപോവുകയും സിനിമയിലെ ദൈവശാസ്ത്ര ഉള്ളടക്കങ്ങളെ ചര്‍ച്ചക്കെടുക്കുകയും ചെയ്യുന്ന ഇരുപത്തൊന്ന് ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.