Adhiniveshangal
അധിനിവേശങ്ങള്‍
ഖദീജ മുംതാസ്
ഈ കഥാസമാഹാരം വായിക്കുമ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയത് ഭാഷയാണ്. കൗമാരത്തിലെയും അന്പത്തൊന്നാം വാര്‍ഡിലെയും പടച്ചോന്റെ കോടതിയിലെയും സംസാരഭാഷ കണ്ട് വിസ്മയിച്ചുപോയി. കഴിഞ്ഞ എട്ടുവര്‍ഷമായി കോഴിക്കോടു താമസിച്ചിട്ടും കോഴിക്കോട്ടെ നാടന്‍ ഭാഷാപ്രയോഗത്തോടുകൂടി ഒരു വരിയെഴുതാന്‍ പോയിട്ട് പറയാന്‍ പോലുമെനിക്കറിയില്ല. എന്റെ സംസാരഭാഷ ഇന്നും ബാല്യത്തില്‍ നിന്നും പുറത്തുകടന്നിട്ടില്ല. എന്നാല്‍, തൃശ്ശൂര്‍ക്കാരിയായ ഡോക്ടര്‍ എങ്ങനെ ഇത്ര മനോഹരമായി വടകര കുറ്റ്യാടി ഭാഗത്തെ സംസാരഭാഷ പ്രയോഗിക്കുന്നു എന്നു കണ്ട് അത്ഭുതപ്പെട്ടു പോയി. അതിലേറെ ആദരവും എടുത്തു പറയേണ്ട മറ്റൊന്ന് ഒരു മലയാളി കഥാകാരിയ്ക്കുവേണ്ടി ബംഗാളി ചിത്രകാരി കബിത മുഖോപാധ്യായയുടെ ചിത്രങ്ങള്‍, വീണ്ടും അത്ഭുതവും ആദരവും.. കഥകളിലെ വാക്കുകളുടെ മൂര്‍ച്ചയാണ് അമ്പരിപ്പിക്കുന്നത്. പറയാനുള്ളത് വളച്ചുകെട്ടില്ലാതെ പറയുന്ന രീതി. അതു നമ്മുടെ ഹൃദയത്തെ ചുട്ടുപൊള്ളിക്കുക തന്നെ ചെയ്യും – മൈന ഉമൈബാന്‍
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.