Muawiya (R)
മുആവിയ (റ)
ഡോ. കെ.എം ബഹാഉദ്ദീന്‍ ഹുദവി
ഇസ്ലാമിക ചരിത്രത്തിലെ സങ്കീര്‍ണമായ ഒരേട്. ഖലീഫ ഉസ്മാന്റെ(റ) വധം. ഖലീഫ അലി(റ)യും മുആവിയ(റ)യും തമ്മിലുടലെടുത്ത അഭിപ്രായഭിന്നതകളുടെ പരിസരം. മുആവിയ(റ)യെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് പൊതുവെ മലയാളത്തില്‍ അതുസംബന്ധിച്ച രചനകള്‍. അതില്‍നിന്നു വേറിട്ട് അഹ്ലുസ്സുന്നയുടെ കാഴ്ചപ്പാട് തന്മയത്വത്തോടെ അവതരിപ്പിക്കുന്നു ഈ കൃതി. ഭിന്നതയുടെ യഥാര്‍ഥ കാരണവും അതിനിടയിലും പരസ്പരം സൂക്ഷിച്ച ബഹുമാനവുമെല്ലാം വിശകലനം ചെയ്യപ്പെടുന്നുണ്ടിതില്, തെളിവുസഹിതം. കൂടാതെ, മുആവിയ(റ)യുടെ വ്യക്തിജീവിതം, സൈനികമുന്നേറ്റം, ഭരണനിര്‍വഹണം, നിലപാട് തുടങ്ങി വിവിധ തലങ്ങളും ചര്‍ച്ചക്കെടുക്കുന്നു. നബി(സ്വ)യുടെ കാലത്തും തുടര്‍ന്നുമുള്ള പൊതുചരിത്രത്തിനകത്ത് മുആവിയ(റ)യുടെ ഇടപെടലുകളെ സൂക്ഷ്മമായി പിന്തുടരുകകൂടി ചെയ്യുന്നഗ്രന്ഥം.
₹250.00 ₹225.00