KERALACHARITHRATHILE TIPPU SULTHANUM BRITHISHUKARUM
കേരള
ചരിത്രത്തിലെ
ടിപ്പു സുല്‍ത്താനും
ബ്രിട്ടീഷുകാരും
എം.പി മുജീബ് റഹ്മാന്
ചരിത്രവിജ്ഞാനത്തിന്റെ മേഖലയിലെ ഇടപെടലുകളിലൂടെ വര്‍ത്തമാനത്തെ ജനാധിപത്യവത്കരിക്കാന്‍ ശ്രമിക്കുന്ന മൗലികാലോചനകളാണ് ഡോ. എം.പി. മുജീബു റഹ്മാന് ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്. മൂന്നുഭാഗങ്ങളിലായി പതിനാല് പ്രബന്ധങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം കൊളോണിയല്‍ ചരിത്രവിജ്ഞാനത്തിന്റെ വാര്‍പ്പു മാതൃകകളില്‍ ചിലതിനെ അഴിച്ചുപണിയുകയും ചരിത്രപരമായ വസ്തുതകള്‍ക്കുമേല്‍ അവയെക്കുറിച്ചുള്ള പുതിയ വിശദീകരണങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു. ആ നിലയില്‍ സമകാലിക കേരളചരിത്ര വിജ്ഞാനത്തിന്റെ മേഖലയിലെ സുപ്രധാന ഇടപെടലായി മുജീബു റഹ്മാന്റെ ഗ്രന്ഥം മാറിത്തീര്‍ന്നിരിക്കുന്നു. കേരളചരിത്രത്തിലെ ചില നിര്ണ്ണായകസന്ദര്ഭങ്ങളെ സൂക്ഷ്മമായും വിശദാംശ സമൃദ്ധമായും പിന്തുടര്ന്നുചെന്ന് അവയുടെ മൂര്‍ത്തമായ പ്രകരണത്തെയും ചരിത്ര ജീവിതത്തെയും അനാവരണം ചെയ്യുന്ന പഠനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ചരിത്രസംഭവങ്ങള്‍ കാര്യകാരണങ്ങളുടെ നേര്‍വരയില്‍ അണിനിരക്കുകയല്ല ചെയ്യുന്നതെന്നും നിരവധി പ്രഭാവങ്ങളുടെ സങ്കീര്‍ണ്ണമായ സംയോജനസ്ഥാനമായാണ് ഓരോ ചരിത്രസന്ദര്‍ഭവും നിലവില്‍ വരുന്നതെന്നുമുള്ള അടിസ്ഥാനവിവേകം ഈ പഠനങ്ങള്‍ ഉടനീളം വച്ചുപുലര്‍ത്തുന്നുണ്ട്.
₹299.00 Original price was: ₹299.00.₹269.00Current price is: ₹269.00.