Ini parayumo Jeevithathil
ഇനി
പറയുമോ,
ജീവിതത്തില്‍
ഒരല്പവും
ജീവിതം
ബാക്കിയില്ലെന്ന്?
ജീവിതത്തില്‍ അല്പം പോലും ജീവിതം ബാക്കിയില്ല എന്ന് തോന്നുന്ന നിമിഷം നിങ്ങള്‍ക്ക് വായിച്ചു തുടങ്ങാനാവുന്ന പുസ്തകമാണിത്. ജീവിതത്തെ ചെറുവിരല്‍ കൊണ്ടെങ്കിലും കോര്‍ത്തു പിടിക്കാന്‍ ശ്രമിക്കുന്ന, തുളുമ്പിപോകുമെന്ന ഭയം ലവലേശമില്ലാതെ ജീവിതത്തെ പകരാന്‍ ശ്രമിക്കുന്ന ഓര്‍മ്മകളുടെയും ചിന്തകളുടെയും ഘോഷയാത്രമാണിത്. ഈ പുസ്തകത്തില്‍ തെളിമയില്‍ ജീവതം മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. വെറുപ്പും വിദ്വേഷവും മുഖംമൂടികളും ഉടുപ്പുടയാത്ത കെട്ടിപ്പിടിത്തങ്ങളും ജീവിതത്തിന്റെ പകിടട് ഇല്ലാതാക്കുന്നുണ്ടാകാം. അപ്പോഴും നിലീനമായി, ജീവിതത്തിന്റെ മഹാലയത്തെ ത്രസിപ്പിക്കുന്ന ഒന്ന് ഇവിടെയുണ്ട് എന്ന് ‘ഇനി പറയുമോ, ജീവിതത്തില്‍ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന് ?’ ഓര്‍മിപ്പിക്കുന്നു. ജീവിതം പട്ടുപോയിട്ടില്ല എന്ന വാഗ്ദാനം കൊണ്ട് നമ്മെ കോരിയെടുക്കുന്ന ഒന്ന് ഈ എഴുത്തുകളില്‍ നിറഞ്ഞു കിടക്കുന്നു. ഒരു കുമ്പിള് നിറയെ ജീവിതമുണ്ടാകാം. അതില്‍ ഒരല്പവും ചോരാതെ പകര്‍ന്നു കൊടുക്കല്‍ അസാധ്യവുമാകാം. അപ്പോഴും, അതിനുള്ള കുഞ്ഞു ശ്രമങ്ങളെങ്കിലും മനുഷ്യര്‍ക്ക് സാധ്യമെന്ന് ഈ പുസ്തകം ആണയിടുന്നു. ഈ പുസ്തകം ഒരു കുമ്പിള് നിറയെ ജീവിതം നീട്ടുന്നു. നിങ്ങള്‍ക്കത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ആവാം.
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.