PLASMA BHOUTHIKATHINTE ATBHUTHA PRAPANCHAM
പ്ലാസ്മാ
ഭൗതികത്തിന്റെ
അത്ഭുതപ്രപഞ്ചം
ഡോ. പി.ജെ കുര്യന്
പ്രപഞ്ചത്തിന്റെ 99 ശതമാനത്തിലേറെ ദ്രവ്യം ഉള്‍ക്കൊള്ളുന്ന പ്ലാസ്മാവസ്ഥയെക്കുറിച്ചുള്ള പഠനം ഉദ്വേഗജനകമാണ്. പ്ലാസ്മാഭൗതികത്തിന്റെ അത്ഭുതകരമായ വളര്‍ച്ചയുടെ ഒരു ലഘു ചരിത്രവും അതോടൊപ്പംതന്നെ ഈ ശാസ്ത്രശാഖ മാനവരാശിക്ക് ഇതിനകം നല്കിക്കഴിഞ്ഞ മികച്ച സാങ്കേതിക സംഭാവനകളെക്കുറിച്ചും ഭാവിയില്‍ സംഭവിക്കാന്‍പോകുന്ന ശാസ്ത്രത്തിന്റെ കുതിച്ചുചാട്ടത്തിനെക്കുറിച്ചുമുള്ള ഒരു വിവരണമാണ് ഈ പുസ്തകത്തില്‍. ഭാവിയില്‍ ലോകത്തിന്റെ ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരമായി മാറുന്ന ടോകാമാക്ക് റിയാക്ടറുകളെക്കുറിച്ചും മെഡിക്കല്‍രംഗത്ത് കാന്‍സറടക്കമുള്ള രോഗ ചികിത്സകളില്‍ വരാവുന്ന പുത്തന്‍ സാങ്കേതികവിദ്യകളെക്കുറിച്ചും മാലിന്യനിര്മ്മാര്ജ്ജത്തിനായുള്ള പരിസ്ഥിതിസൗഹൃദമായ പദ്ധതികളെക്കുറിച്ചും ഈ പുസ്തകത്തില്‍ ഡോ. പി.ജെ. കുര്യന് വിശദമാക്കുന്നു. ഊര്ജ്ജപ്രതിസന്ധിക്കൊരു ശാശ്വതപരിഹാരം എന്ത്? കാന്‍സറിനെ എങ്ങനെ പ്രതിരോധിക്കാം? മാലിന്യനിര്മ്മാര്ജ്ജനത്തിനെ എങ്ങനെ പരിഹരിക്കാം? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
₹299.00 ₹270.00