Nilavil Maanju Poya Penkutti
നിലാവില്
മാഞ്ഞു പോയ
പെണ്‍കുട്ടി
ഡോ. പ്രേംലാല്‍ പി.ഡി
ദേശത്തിന്റെയും കാലത്തിന്റെയും സീമകൾ കടന്നു പോകുന്ന അനുഭവസത്തയാണ് ശ്രീ. പ്രേംലാലിന്റെ ഓരോ കഥയും. ശാസ്ത്രചിന്തകനും അദ്ധ്യാപകനു മായ കഥാകൃത്ത് സർഗ്ഗാത്മകരംഗത്ത് നടത്തിയ അട യാളപ്പെടുത്തലുകൾ എന്ന് ഈ പുസ്തകത്തെ നാം തിരിച്ചറിയുന്നു. ഭൂഖണ്ഡത്തിനപ്പുറത്ത് യൂറോപ്പി ലേക്കും ഭൂഗുരുത്വമേഖലയ്ക്കുമപ്പുറം ബഹിരാകാശ ത്തേക്കും ഭൂതകാലപ്പഴമകളിലൂടെ ഊളിയിട്ട സംഘ സംസ്കാരഭൂമികയിലേക്കും അനുവാചകരെ നയിക്കുന്ന സാരസ്വതം-അതാണ് പ്രേമിൻ്റെ കഥകൾ. മായികമാണ് കഥാകാരൻ വരച്ചിടുന്ന അനുഭവലോകം. അതേസമയം ശാസ്ത്രപിൻബലമുള്ള അതീതസഞ്ചാരങ്ങളാണ് അവ ഓരോന്നും. പഴമയിൽനിന്നു കാലം കടന്നെത്തുന്ന ഭൂസ്നേഹികൾ നമ്മെ നിരാശരാക്കി അതീതകാല ത്തേക്ക് മാഞ്ഞുപോകും. ബന്ധങ്ങളെ ചേർത്തുപിടി ക്കുന്ന സ്നേഹവലയങ്ങൾ നമ്മെ ആകർഷിക്കും. മരീചികകൾ നമ്മെ വിഹ്വലരാക്കും. ഈ കഥാലോ കത്തു നാം ബന്ദികളായേക്കും. പ്രേംലാലിൻ്റെ കഥ കൾ വേറിട്ട വായനയിലേക്കുള്ള കവാടങ്ങളാണ്. ഈ വാങ്മയങ്ങൾക്കുള്ള വേറിട്ട മാപകങ്ങൾ നാം കരുതണം.
₹110.00 Original price was: ₹110.00.₹94.00Current price is: ₹94.00.