UDAYAMPEROOR SUNNAHADOSINTE CANONAKAL
ഉദയംപേരൂര്‍
സൂനഹദേസിന്റെ
കാനോനകള്‍ (1599)
ഡോ. പ്രീമൂസ് പെരിഞ്ചേരി
ആധുനികമലയാളഭാഷാന്തരണം
ഭാഷാപഠിതാക്കളുടെയും ഗവേഷകരുടെയും ചിരകാലാര്‍ഥിതമായ ആവശ്യങ്ങളുടെ സഫലീകരണമാണ് ‘ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍.’ നാലേകാല്നൂറ്റാണ്ടിനപ്പുറമുള്ള ഭാഷാപ്രയോഗങ്ങളും നാട്ടുവഴക്കങ്ങളും ശൈലീവിന്യാസങ്ങളും സുഗ്രഹമാക്കുന്ന ശുദ്ധിപാഠം. സ്ത്രീസമത്വത്തിനും അധഃസ്ഥിതനവോത്ഥാനത്തിനും പതിതസമുദ്ധാരണത്തിനും വേണ്ടി എഴുതപ്പെട്ട പ്രഥമ പരിവര്‍ത്തനരേഖ കൂടിയാണിത്. പ്രചാരലുപ്തമായ പ്രാചീനഭാഷാപദങ്ങളുടെ അര്‍ഥവിവരണങ്ങളും ആശയദ്യോതകങ്ങളുമായ 670-ല്‍ പരം അടിക്കുറിപ്പുകള്‍ പുസ്തകത്തിലുണ്ട്. ഡോ. ആന്റണി പാട്ടപ്പറമ്പില്‍ ആമുഖ പഠനവും ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. ചെറിയാന് കുനിയന്തോടത്ത് എന്നിവരുടെ മൂല്യാപഗ്രഥനങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
₹360.00 ₹324.00