വാക്ക്
ദൃശ്യം
രാഷ്ട്രീയം
ഗവേഷണപ്രബന്ധത്തിന്റെ പുസ്തകരൂപം
രാഷ്ട്രീയത്തിൽ വ്യക്തിയെക്കാൾ പ്രധാനമാകുന്നത് സമഷ്ടിയാണ്. കലയും സാഹിത്യവുമാകട്ടെ ഏറെയും വ്യക്ത്യധിഷ്ഠിതവുമാണ്. മലയാള നോവലിലെയും സിനിമയിലെയും രാഷ്ട്രീയാവിഷ്ക്കാരങ്ങൾ നൽകുന്ന അനുഭവത്തെയും ബോധ്യങ്ങളെയും വിലയിരുത്തുന്ന പഠനം അവയുടെ സാധ്യതകളും പരിമിതികളും ചർച്ച ചെയ്യുന്നു. രാഷ്ട്രീയത്തിന്റെ ഉൽപ്പന്നമായ അധികാരം ജനജീവിതത്തിൽ അനുഭവപ്പെടുത്തുന്ന സംഘർഷം കലയും സാഹിത്യവും എങ്ങനെ ഉൾക്കൊള്ളുന്നുവെന്നും സൗന്ദര്യാത്മകമായി ആവിഷ്കരിക്കുന്നുവെന്നുമുള്ള ചർച്ച നൂതനമായ തത്വാവബോധങ്ങൾ സൃഷ്ടിക്കുന്നുണ്ട്. – ഡോ. ജോർജ് ഓണക്കൂർ