HARITHAMANUSHYAR
ഹരിത
മനുഷ്യര്‍
ഡോ. ടി.ആര് ജയകുമാരി
പരിസ്ഥിതി പ്രവര്‍ത്തകരും ജീവശാസ്ത്രജ്ഞരും
ഈ പുസ്തകത്തില്‍ മുഖം കാട്ടുന്ന പച്ചമനുഷ്യരെ നിങ്ങള്‍ പരിചയ പ്പെട്ടാല്‍ അന്നും ഇന്നുമുള്ള ലോകത്തെ നിങ്ങളറിയും. അവരുടെ പ്രവൃത്തികളിലൂടെയും ചിന്തകളിലൂടെയും സഞ്ചരിച്ചാല്‍ ഒരു തൈ നടാനും ഒരു കുളിരു നടാനും നിങ്ങള്‍ക്കു തോന്നും. ജോണ്‍സി, സുഗത കുമാരി, കല്ലേന്‍ പൊക്കുടന്, ജാനകി അമ്മാള്‍ തുടങ്ങിയവരെ തൊട്ടുനില്ക്കുമ്പോള് അപ്പുറത്ത് സുന്ദര്‍ലാല്‍ ബഹുഗുണയും മേധാ പട്കറും വന്ദനാ ശിവയും മനേകാ ഗാന്ധിയും നമ്മോടുവന്നു സംസാരിക്കും. ‘അമ്മയുടെ വയറ്റില്‍ മുളച്ച നിമിഷംതൊട്ട് മരിക്കുംവരെ വളരെ മാരകമായ രാസവസ്തുക്കള്‍ വിഴുങ്ങാന്‍ വിധിക്കപ്പെട്ടവനാണ് ഇന്നത്തെ ഓരോ മനുഷ്യനും’ എന്ന്നി ശ്ശബ്ദവസന്തത്തിന്റെ വാക്കുകള്‍ റെയ്ച്ചല്‍ കാഴ്സണ് വിളിച്ചു പറയുന്നത് നിങ്ങള്‍ക്കു കേള്‍ക്കാനാകും. പക്ഷികളുടെ പാട്ട് പെട്ടെന്ന് നിലച്ചു പോകുന്നതും വര്‍ണ്ണങ്ങള്‍ മാഞ്ഞുപോകുന്നതും പ്രഭാതങ്ങള്‍ മങ്ങിപ്പോകുന്നതും നിങ്ങള്‍ക്കു കാണാനാകും.അയ്യപ്പപ്പണിക്കര്‍ എന്ന നമ്മുടെ ആചാര്യകവി പറഞ്ഞതുപോലെ ഒരു വെളുത്ത കൂരിരുട്ട് നമ്മെ പൊതിയുകയാണെന്നു മനസ്സിലാവും. അപ്പോള്‍ നാം സിയാറ്റില്‍ മൂപ്പനെ ഓര്‍ക്കും.
₹95.00 ₹90.00