Gandhi Vadham
ഗാന്ധി
വധം
ഡബ്ലിന്‍ ബിനു
സി. രവിചന്ദ്രന്‍ എം.എന്‍ കാരശ്ശേരിയുടെ മറുപടി
നവനാസ്തികന്‍ സി. രവിചന്ദ്രന്‍ ഗാന്ധിവധത്തെപ്പറ്റി നടത്തിയ പ്രഭാഷണം (വെടിയേറ്റ വന്മരം) വലിയ വിവാദം സൃഷ്ടിക്കുകയു ണ്ടായി. ഗാന്ധിവിരുദ്ധവും സംഘപരിവാര്‍ അനുകൂലവും എന്ന് പ്രഭാഷണം പല ഭാഗത്തുനിന്നും ആക്ഷേപിക്കപ്പെട്ടു. ആ പ്രസംഗത്തെക്കുറിച്ച് അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ വെച്ച് കാരശ്ശേരിയോട് അവിടത്തെ സാംസ്കാരിക പ്രവര്ത്തകന് ഡബ്ലിന്‍ ബിനു വിശദമായി സംസാരിച്ചു. പ്രസംഗത്തില്‍ എവിടെയാണ് ചരിത്രവസ്തുതകള്‍ മറച്ചുവെച്ചത്, എവിടെയാണ് ദുര്‍വ്യാഖ്യാനം വരുന്നത്, എങ്ങനെയാണ് കാഴ്ചപ്പാട് പിഴച്ചത് തുടങ്ങിയ സംഗതികള്‍ കാരശ്ശേരി തുറന്നുകാട്ടി. സുദീര്‍ഘമായ ആ സംഭാഷണത്തിന്റെ പുസ്തകരൂപമാണിത്. ഇന്ത്യന്‍ ജനാധിപത്യം ഫാസിസ്റ്റുകളില്‍നിന്ന് വലിയ വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തില്‍ ഗാന്ധിവധം ചര്‍ച്ചാപ്രമേയം ആക്കുന്ന ഈ ഗ്രന്ഥം വളരെ പ്രസക്തമാണ്.
₹125.00 Original price was: ₹125.00.₹112.00Current price is: ₹112.00.