PUSTHAKANGALUDE VEEDU
പുസ്തകങ്ങളുടെ
വീട്
ഷാഹിന ഇ.കെ
ജീവിതസന്ദര്‍ഭങ്ങളെ വളരെ സൂക്ഷ്മതലത്തില്‍ അവതരിപ്പിക്കുന്ന കഥകളാണ് ഷാഹിന ഇ.കെയുടേത്. ഒറ്റയായ മനുഷ്യര്‍, അരികുവത്കരിക്കപ്പെട്ടവരുടെ അസ്തിത്വപ്രശ്നങ്ങള്‍, മനുഷ്യജീവിതത്തെപ്രതിയുള്ള സ്വത്വപ്രതിസന്ധികള്‍, വ്യഥകള്‍, നിര്‍ല്ലോഭമായ ഔദാര്യങ്ങള്‍, തിരിച്ചറിവുകള്‍, ആത്മഹത്യയില്‍പ്പോലുംബാക്കിവെച്ചുപോകുന്ന ജീവിതത്തെക്കുറിച്ചുള്ള നിഗൂഢതകള്‍- ഇങ്ങനെ ഓരോ വ്യക്തിയുടെയും വളിപ്പെടാത്ത വ്യക്തിമനസ്സിന്റെ അബോധതലങ്ങളെ ഈ കഥകള്‍ ആവിഷ്കരിക്കുന്നു. – ഡോ. ഹസീന കെ.പി.എ.
ചിന്നബുദ്ധന്‍, തമാലം, അലിഖിതം, ഇതരവൃത്താന്തങ്ങള്‍, ചരിത്രാതീതകാലത്തെ അപ്പാപ്പന് അഥവാ ഭഗവാനും തങ്ങളുപ്പാപ്പയും, പുസ്തകങ്ങളുടെ വീട്, യക്ഷിരാത്രി… തുടങ്ങി ഏക്കാലത്തെയും മനുഷ്യവ്യഥകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമെല്ലാം പുത്തന്‍ലോകത്തിന്റെ വ്യാഖ്യാനങ്ങളായിത്തീരുന്ന ഒന്‍പതു രചനകള്‍. ഷാഹിന ഇ.കെയുടെ ഏറ്റവും പുതിയ കഥാസമാഹാരം
₹180.00 Original price was: ₹180.00.₹153.00Current price is: ₹153.00.