പ്രധാനമായും ഇന്ത്യയിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തെപ്പറ്റി വിശദീകരിക്കുന്ന സഞ്ചിക. തൊഴിലാളിവർഗത്തെക്കുറിച്ച് പൊതുവിലും തൊഴിലാളിസംഘടനയെക്കുറിച്ചും തൊഴിൽ സമരങ്ങളെക്കുറിച്ചും പ്രത്യേകമായും ഇതിൽ ചർച്ചചെയ്യുന്നു. തൊഴിലവകാശം, കുറഞ്ഞ വേതനം, യന്ത്രവൽക്കരണം, ട്രേഡ് യൂണിയൻ…
പ്രധാനമായും ഇന്ത്യയിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തെപ്പറ്റി വിശദീകരിക്കുന്ന സഞ്ചിക. തൊഴിലാളിവർഗത്തെക്കുറിച്ച് പൊതുവിലും തൊഴിലാളിസംഘടനയെക്കുറിച്ചും തൊഴിൽ സമരങ്ങളെക്കുറിച്ചും പ്രത്യേകമായും ഇതിൽ ചർച്ചചെയ്യുന്നു. തൊഴിലവകാശം, കുറഞ്ഞ വേതനം, യന്ത്രവൽക്കരണം, ട്രേഡ് യൂണിയൻ സ്വാതന്ത്ര്യം, സാമ്പത്തിക- സാമ്പത്തികേതര സമരങ്ങൾ, പണിമുടക്കുകളോടുള്ള മാർക്സിയൻ സമീപനം തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഇതിൽ വിശകലനം നടത്തുന്നു. അഞ്ച് അധ്യായങ്ങളടങ്ങുന്ന ഈ സഞ്ചിക മറ്റ് ബഹുജനസമരങ്ങളെക്കുറിച്ചും തൊഴിലാളി വർഗ വിപ്ലവപ്രസ്ഥാനത്തിൻ്റെ ജനപിന്തുണ യെക്കുറിച്ചും വിശദമായി പരിശോധിക്കുന്നു
1961-62 കാലത്ത് കമ്യൂണിസ്റ്റ്, നവജീവൻ, നവയുഗം, ജനയുഗം, യൂത്ത്, ദേശാഭിമാനി എന്നീ പ്രസിദ്ധീകരണങ്ങളിൽ ഇ എം എസ് എഴുതിയ കൃതികളും ഏതാനും പ്രസംഗങ്ങളും ഒരു കത്തുമാണ് ഈ…
1961-62 കാലത്ത് കമ്യൂണിസ്റ്റ്, നവജീവൻ, നവയുഗം, ജനയുഗം, യൂത്ത്, ദേശാഭിമാനി എന്നീ പ്രസിദ്ധീകരണങ്ങളിൽ ഇ എം എസ് എഴുതിയ കൃതികളും ഏതാനും പ്രസംഗങ്ങളും ഒരു കത്തുമാണ് ഈ സഞ്ചികയിലെ ഉള്ളടക്കം. കമ്യൂണിസ്റ്റ് മാസികയിൽ വന്ന ഏഴ് കൃതികൾ, ദേശീയൈക്യത്തെ ക്കുറിച്ചുളള രണ്ട് കൃതികൾ, കേരളത്തോടുളള അവഗണനയെക്കുറിച്ചുള്ള നാലു കൃതികൾ, കർഷക സമരത്തെക്കുറിച്ചുള്ള 12 കൃതികൾ, ഭരണമുന്നണിയിലെയും ഗവൺമെന്റിലെയും തമ്മിലടിയെക്കുറിച്ചുളള ഒൻപത് കൃതികൾ, പലവകയിൽപ്പെട്ട ഏഴ് കൃതികൾ-അങ്ങനെ മൊത്തം 41 കൃതികളാണ് ഈ സഞ്ചികയിലുളളത്.സാങ്കേതിക പുരോഗതിയും സാമൂഹ്യ വ്യവസ്ഥയും,’ ‘ദേശീയൈക്യത്തിന് ഒരു പൊതുപരിപാടി’, ‘ആശയസമരവും കേഡറു കളുടെ വളർച്ചയും’ തുടങ്ങിയ പ്രധാന കൃതികൾ ഈ സഞ്ചികയിൽ ഉൾപ്പെടുന്നു
നെഹ്റുവും നെഹ്റുയിസവും എന്ന പുസ്ത കത്തിന്റെ അവസാനഭാഗവും മതനിരപേക്ഷ തയുടെ പ്രശ്നങ്ങൾ, മാർക്സ്-എംഗൽസ്- മാർക്സിസം എന്നീ പുസ്തകങ്ങളും, “ആഗോളസോഷ്യലിസം: സമീപകാല തിരി ച്ചടികൾക്ക് ശേഷം’ എന്ന ലഘുലേഖയും ഉൾപ്പെടുന്നതാണ് ഈ സഞ്ചിക. നെഹ്റു വിന്റെ അവസാനകാലത്തെപ്പറ്റിയുള്ള വില യിരുത്തലും വർഗീയതയുടെ വളർച്ചയെക്കു റിച്ചുള്ള ചരിത്രപരമായ പഠനവും തൊഴി ലാളിവർഗത്തിന് മാർക്സും എംഗൽസും നൽകിയ സംഭാവനകളെക്കുറിച്ചുള്ള വിശദീ കരണവും ഇ എം എസ് ഇതിൽ നിർവഹിക്കു ന്നു. ഒപ്പം, സോവിയറ്റ് യൂണിയനിലും കിഴ ക്കൻ യൂറോപ്യൻ രാജ്യങ്ങളിലും സോഷ്യലി സത്തിനേറ്റ തിരിച്ചടികൾക്കുള്ള കാരണ ങ്ങളും വ്യക്തമാക്കുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഏഴു മുതൽ പതിമൂന്നുവരെയുള്ള ഭാഗങ്ങൾ ഉൾ ക്കൊള്ളുന്ന സഞ്ചിക. ഗാന്ധിയൻ യുഗത്തി ന്റെ ആരംഭം മുതൽ ഗാന്ധി- ഇർവിൻ സന്ധി വരെയുള്ള സംഭവവികാസങ്ങൾ ഈ…
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഏഴു മുതൽ പതിമൂന്നുവരെയുള്ള ഭാഗങ്ങൾ ഉൾ ക്കൊള്ളുന്ന സഞ്ചിക. ഗാന്ധിയൻ യുഗത്തി ന്റെ ആരംഭം മുതൽ ഗാന്ധി- ഇർവിൻ സന്ധി വരെയുള്ള സംഭവവികാസങ്ങൾ ഈ സഞ്ചി കയിൽ കൈകാര്യം ചെയ്യുന്നു. കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ആവിർഭാവത്തെയും കാൺ പൂർ- മീറത്ത് ഗൂഢാലോചനക്കേസുകളെയും കുറിച്ച് പ്രതിപാദിക്കുന്നത് ഈ സഞ്ചികയിൽ
മൊത്തം ഏഴ് അധ്യായങ്ങളടങ്ങിയ ഈ സഞ്ചിക സ്റ്റാലിനെയും മൗവിനെയും വില യിരുത്തുന്നു. ചൈനീസ് പാർട്ടിയുടെ നിലപാടുകൾ, ചൈനയിലെ അവസ്ഥ, ചൈനയിലെ സംഭവവികാസങ്ങൾ, ചൈനീസ് പാർട്ടിയോടുള്ള സമീപനം, സഹോദര…
മൊത്തം ഏഴ് അധ്യായങ്ങളടങ്ങിയ ഈ സഞ്ചിക സ്റ്റാലിനെയും മൗവിനെയും വില യിരുത്തുന്നു. ചൈനീസ് പാർട്ടിയുടെ നിലപാടുകൾ, ചൈനയിലെ അവസ്ഥ, ചൈനയിലെ സംഭവവികാസങ്ങൾ, ചൈനീസ് പാർട്ടിയോടുള്ള സമീപനം, സഹോദര പാർട്ടികളുമായുള്ള ബന്ധം, പലവക എന്നിവയാണ് അധ്യായങ്ങളുടെ തലക്കെട്ടുകൾ. ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അഭിപ്രായവ്യത്യാസങ്ങളിൽ ചൈനീസ് പാർട്ടിയുടെ നിലപാട്, ചൈനീസ് പാർട്ടിയുടെ കാഴ്ചപ്പാടുകളോടുള്ള സി.പി .ഐ (എം) സമീപനം തുടങ്ങിയവ ഈ സഞ്ചികയിൽ വായിക്കാം.
1968, 1969 എന്നീ വർഷങ്ങളിൽ എഴുതിയ കൃതികളാണ് ഈ സഞ്ചികയിലെ ഉള്ളടക്കം. രണ്ട് ലഘുലേഖകൾ, ഒമ്പത് നിയമസഭാ പ്രസംഗങ്ങൾ എന്നിവ ഉൾപ്പെടെ എട്ട് അധ്യായങ്ങളുണ്ട് ഈ സഞ്ചികയിൽ.…
1968, 1969 എന്നീ വർഷങ്ങളിൽ എഴുതിയ കൃതികളാണ് ഈ സഞ്ചികയിലെ ഉള്ളടക്കം. രണ്ട് ലഘുലേഖകൾ, ഒമ്പത് നിയമസഭാ പ്രസംഗങ്ങൾ എന്നിവ ഉൾപ്പെടെ എട്ട് അധ്യായങ്ങളുണ്ട് ഈ സഞ്ചികയിൽ. 1967-69 കാലത്തെ ഐക്യമുന്നണി ഗവൺമെന്റിന്റെ പ്രത്യേകതകളും ആ ഗവൺമെൻ്റ് അഭിമുഖീകരിച്ച പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന ലേഖനങ്ങളും പ്രസംഗങ്ങളും ഈ സഞ്ചികയിൽ ഉൾപ്പെടുന്നു. “തീവ്രവാദവും മാർക്സിസവും’, ‘ഇന്ത്യൻ ഭരണഘടനയും സോഷ്യലിസവും’ എന്നീ പ്രസിദ്ധ ലഘുലേഖകൾ ഈ സഞ്ചികയിലാണ്..
1936 ൽ ഇ എം എസ് എഴുതിയ ഒരു ലേഖനവും 1953 ലും 1954 ലും 1955 ലും ഇംഗ്ലീഷിൽ എഴു തിയ ചില ലേഖനങ്ങളുടെ പരിഭാഷകളുമാണ് ഈ സഞ്ചികയുടെ ഉളളടക്കം. ‘ഗ്രാമോദ്ധാ രണം’, ‘ക്രിയാത്മക മാർക്സിസവും വരട്ടു തത്വവാദപരമായ മാർക്സിസവും’, ‘കുടും ബാസൂത്രണം: ഭക്ഷ്യപ്രശ്നപരിഹാരത്തിനാ യുളള പാപ്പരായ മുദ്രാവാക്യം’, ‘ദേശീയ സാമ്പത്തികനിർമാണത്തിൽ കർഷകൻ’, ‘നെഹ്രു വിരമിക്കുന്നുവോ?’, കമ്യൂണിസ്റ്റ് പാർട്ടിയും സംസ്ഥാന പുനഃസംഘടനയും’ എന്നിവയാണ് ഈ സഞ്ചികയിലെ പ്രധാന കൃതികൾ. 1936 ൽ ഇ എം എസ് എഴുതിയ ഒരു ലേഖനവും 1953 ലും 1954 ലും 1955 ലും ഇംഗ്ലീഷിൽ എഴു തിയ ചില ലേഖനങ്ങളുടെ പരിഭാഷകളുമാണ് ഈ സഞ്ചികയുടെ ഉളളടക്കം. ‘ഗ്രാമോദ്ധാ രണം’, ‘ക്രിയാത്മക മാർക്സിസവും വരട്ടു തത്വവാദപരമായ മാർക്സിസവും’, ‘കുടും ബാസൂത്രണം: ഭക്ഷ്യപ്രശ്നപരിഹാരത്തിനാ യുളള പാപ്പരായ മുദ്രാവാക്യം’, ‘ദേശീയ സാമ്പത്തികനിർമാണത്തിൽ കർഷകൻ’, ‘നെഹ്രു വിരമിക്കുന്നുവോ?’, കമ്യൂണിസ്റ്റ് പാർട്ടിയും സംസ്ഥാന പുനഃസംഘടനയും’ എന്നിവയാണ് ഈ സഞ്ചികയിലെ പ്രധാന കൃതികൾ.
വിദ്യാര്ഥികളെയും യുവാക്കളെയും പറ്റി ഇ എം എസ് മാറുന്ന ഭാവനയും തീക്ഷ്ണതയേറുന്ന സമരബോധവും പിഴയ്ക്കരുതാത്ത സൂക്ഷ്മലക്ഷ്യങ്ങളും നിറംപകരുന്ന രാഷ്ട്രീയബോധ്യങ്ങളിലേക്ക് ഇ എം എസിന്റെ വാക്കുകളിലൂടെ ഒരു കവാടം…
മാറുന്ന ഭാവനയും തീക്ഷ്ണതയേറുന്ന സമരബോധവും പിഴയ്ക്കരുതാത്ത സൂക്ഷ്മലക്ഷ്യങ്ങളും നിറംപകരുന്ന രാഷ്ട്രീയബോധ്യങ്ങളിലേക്ക് ഇ എം എസിന്റെ വാക്കുകളിലൂടെ ഒരു കവാടം തുറക്കുകയാണ് ഈ കൃതി.
Oru Indian Communistnte Ormakkurippukal by EMS Namboodiripad is a memoir of his experiences in the world of communism. The book looks at the politics of the time and how his life was framed by it.