Malayalathinte Mukhaprasangangal
മലയാള
ത്തിന്റെ
മുഖ
പ്രസംഗ
ങ്ങള്
എസ്. ജയചന്ദ്രന് നായര്‍
രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകം.
എസ്. ജയചന്ദ്രന് നായര്‍ എഴുതിയ മുഖപ്രസംഗങ്ങളുടെ തെരഞ്ഞെടുത്ത ശേഖരമാണ് ഈ പുസ്തകം. അദ്ദേഹത്തിന്റെ മുഖക്കുറിപ്പുകള്‍ ശ്രദ്ധേയമാകുന്നത് അതിന്റെ വിഷയ വൈവിധ്യം കൊണ്ടാണ്. ഇ.കെ. നായനാരും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രിമാരായി കേരളം ഭരിച്ച കാലത്ത് പ്രതിപക്ഷ നേതാവിന്റെ റോളായിരുന്നു. അനീതിക്കെതിരായ നിലയ്ക്കാത്ത ശബ്ദവും നീതിയുടെ പക്ഷത്തുനിന്നുള്ള മുറവിളിയുമായിരുന്നു ഇവ.
സാര്വ്വദേശീയരംഗത്തും ദേശീയ രാഷ്ട്രീയരംഗത്തുമുണ്ടായ മാറ്റങ്ങളേയും സംഭവങ്ങളേയും തികഞ്ഞ നിരീക്ഷകനെപ്പോലെയാണ് വിലയിരു ത്തുന്നത്. അധികാരം ദുഷിപ്പിച്ചവരെ തുറന്നു കാട്ടുകയും അധികാര ധാര്‍ഷ്ട്യത്തിനുനേരെ വിരല്‍ചൂണ്ടുകയും ചെയ്തു ഈ വാക്കുകള്‍. ഈ മുഖപ്രസംഗങ്ങള്‍ ചരിത്രത്തിനുനേരെ പിടിച്ച കണ്ണാടിയാണ്.
₹490.00 Original price was: ₹490.00.₹440.00Current price is: ₹440.00.