Varalunna Bhoomi Vattathe Gandhi
വളരുന്ന
ഭൂമി
വറ്റാതെ
ഗാന്ധി
എം.പി വീരേന്ദ്രകുമാര്‍
ശാസ്ത്രത്തിലെ ദാര്‍ശനികത എന്ന് സാമാന്യമായി വിളിക്കാവുന്ന വിപുലമായ വിജ്ഞാന ശാഖയെപ്പറ്റി ഏറ്റവുമധികം പഠനം നടത്തിയ ആള്, എന്റെ അറിവില്‍ എം.പി. വീരേന്ദ്രകുമാറാണ്. – എം.ടി. വാസുദേവന്‍ നായര്‍
ഈ പ്രപഞ്ചത്തിലേക്കും അതിലെ അനന്തമായ ജീവിതത്തിലേക്കും സദാ ജാഗ്രതയോടെ തുറന്നുവെച്ച കണ്ണുകളായിരുന്നു എം.പി. വീരേന്ദ്രകുമാറിന്റേത്. അദ്ദേഹത്തിന്റെ ആലോചനകളിലും ആകുലതകളിലുംപെട്ട വിഷയങ്ങള്‍ക്ക് പരിധിയില്ലായിരുന്നു: മനുഷ്യന്, അവന്റെ സ്വാതന്ത്യം, ജനാധിപത്യം, ഫാസിസം, പ്രകൃതി; അതിനേല്ക്കുന്ന മുറിവുകള്‍, യാത്ര, മതം, ആത്മീയത, ദര്‍ശനം, സാഹിത്യം, രാഷ്ട്രീയം, കാലാവസ്ഥാ വ്യതിയാനം,… വീരേന്ദ്രകുമാറിന്റെ മനസ്സും ബുദ്ധിയും ചെന്നുതൊടാത്ത ഇടങ്ങളില്ല. അവസാന കാലങ്ങളിലും തന്റെ ധൈഷണിക സര്‍ഗാത്മകത തിളക്കം ചോരാതെ അദ്ദേഹം നിലനിര്‍ത്തി. ഈ പുസ്തകത്തിലെ ഓരോ ലേഖനവും അതിനുള്ള തെളിവാണ്. വാട്ടം തട്ടാത്ത പ്രതിഭയ്ക്കും പ്രതിബദ്ധതയ്ക്കുമുള്ള അടിവരകളാണ്.
ഭൂമി അക്ഷയഖനിയല്ലെന്ന തിരിച്ചറിവ് ഗാന്ധിജിക്കുണ്ടായിരുന്നു. എടുത്താല്‍ തീരാവുന്ന ധാതുക്കളും വിഭവങ്ങളുമേ അതിലുള്ളുവെന്ന് അദ്ദേഹം വിശ്വസിച്ചു. ഗാന്ധിജിയുടെ രണ്ടാമത്തെ പ്രമാണമെന്തെന്നാല്‍, പ്രകൃതിയില്‍ മൃഗങ്ങള്‍ അവരുടെ കാര്യങ്ങള്‍ മാത്രം ചെയ്യുന്നവരാണ്. ഇതുപോലെ മനുഷ്യനും അവരുടെ മാത്രം കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഇന്നു നമ്മള് എത്തിനില്‍ക്കുന്ന ഈ ഗുരുതരസ്ഥിതിവിശേഷം ഉണ്ടാകുമായിരുന്നില്ല. പകരം, എല്ലാം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയില്‍ സര്‍വത്ര നാശമാണ് നമ്മുടെ ആര്‍ത്തിപൂണ്ട ചെയ്തികള്‍ വരുത്തിവെച്ചിരിക്കുന്നത്.
നിരക്ഷരരായ ലക്ഷോപലക്ഷം ജനങ്ങളെ, വെബ്ബിനും മൊബൈലിനും, മുന്‍പുള്ള ആ കാലഘട്ടത്തില്‍, സ്വാതന്ത്യ സമരത്തില്‍ ഗാന്ധിജിക്ക് അണിനിരത്താന്‍ കഴിഞ്ഞത് അത്യന്തം അദ്ഭുതകരമായിരുന്നു. ‘അസാധ്യം’ എന്നു വിശേഷിപ്പിക്കപ്പെട്ട ഒന്നായിരുന്നു ഇച്ഛാശക്തിയും മാനവിക സ്നേഹവും മാത്രം കൈമുതലാക്കി ഗാന്ധിജി കൈവരിച്ച ഈ നേട്ടം. ചരിത്രപരമായ പശ്ചാത്തലത്തില്‍ ഗാന്ധിജിയെ വിലയിരുത്തുമ്പോള്‍, ആധുനികലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രക്ഷോഭങ്ങളും വിപ്ലവങ്ങളും ഹ്രസ്വമായൊരു അവലോകനത്തിനു വിധേയമാക്കുന്നതിനു പ്രസക്തിയുണ്ട്.
₹240.00 Original price was: ₹240.00.₹205.00Current price is: ₹205.00.