Ennittum Moosa Pharovaye Thedichennu
എന്നിട്ടും മൂസ
ഫറോവയെത്തേടിച്ചെന്നു
ഫരീദ് ഇസാക്ക്
മൊഴിമാറ്റം: കെ. അഷ്റഫ്
അധികാരവും അവകാശവും തമ്മില്‍, അധീശത്വവും നൈതികതയും തമ്മില്‍ മനുഷ്യചരിത്രത്തില്‍ നടന്നിട്ടുള്ള നിരന്തര സംഘര്‍ഷങ്ങളിലെ ഏറ്റവും വാചാലമായ പ്രതീകം ഒരുപക്ഷെ മോസയുടേതും ഫറോവയുടേതും ആയിരുന്നു. അധികാരവുമായി പോരാടുന്നതിന്റെയും രാജിയാകുന്നതിന്റെയും ബലാബലം ധാരണയില്‍ പോകുന്നതിന്റെയും ഒക്കെ സാധ്യതകള്‍ രാഷ്ട്രീയത്തിലുണ്ട്. ഏത് സമീപനം എപ്പോള്‍ പ്രസക്തവും നേരെമറിച്ചു ജനപക്ഷനിലപാടുകളെ റദ്ദുചെയ്യുന്ന വിധം നേര്പ്പിക്കപ്പെട്ടതും ആയിത്തീരുന്നു എന്നത് ചരിത്രപരമായ ചോദ്യമാണ്. ദക്ഷിണാഫ്രിക്കന്‍ വര്‍ണവിവേചന സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ ദൈവശാസ്ത്രകാരനായ ഫരീദ് ഇസാക് എഴുതിയ ചോദ്യോത്തരരൂപത്തിലുള്ള ഈ പുസ്തകം എക്കാലവുമുള്ള നീതിയുടെ തേട്ടങ്ങള്‍ക്ക് ഊര്‍ജവും ഉള്‍ക്കരുത്തും ഉള്‍ക്കാഴ്ചയും നല്‍കുന്നതാണ്.
₹140.00 ₹126.00