THE GREAT INDIAN KITCHEN മഹത്തായ ഭാരതീയ അടുക്കള
ജിയോ ബേബി
എല്ലാ പുരുഷന്മാരും കണ്ടിരിക്കേണ്ട ചിത്രം, ഇതാണ് നമ്മുടെ അമ്മ, ഭാര്യ, സഹോദരിമാർ അടുക്കളയിൽ അനുഭവിക്കുന്ന നരകയാതന എന്നൊക്കെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതല്ലാതെ എത്ര പുരുഷന്മാർ അടുക്കളപ്പണികൾ സ്വയം ഏറ്റെടുത്ത് സ്വന്തം സ്ത്രീയെ ആ ചിത്രമൊന്ന് സ്വസ്ഥതയോടുകൂടി കാണുന്നതിന് സമയമനുവദിച്ചു?
– ബെന്യാമിൻ
അടുക്കളയ്ക്ക് അമ്മയുടെ മണമല്ല, ചീഞ്ഞഴുകിയ വേസ്റ്റുവെള്ളത്തിന്റെയും അതിൽ മുങ്ങിക്കുഴഞ്ഞ പഴഞ്ചാക്കിന്റെയും വലിച്ചീമ്പിത്തുപ്പിയിട്ട് സ്വന്തം മാലിന്യങ്ങളുടെയും പുളിച്ചുനാറിയ മണമാണെന്ന് സമ്മതിക്കുമോ ഓമനയുണ്ണികൾ ഈ സിനിമയ്ക്കു ശേഷമെങ്കിലും?
– എസ്. ശാരദക്കുട്ടി
അടുക്കളകളിൽ വെന്തുതീരുന്ന സ്ത്രീജീവിതങ്ങളുടെ വേവും ചൂടും അനുഭവിപ്പിക്കുകയും പുരുഷലോകശീലങ്ങളെ മാരകമായി വിചാരണ ചെയ്യുകയും ചെയ്ത സിനിമയുടെ തിരക്കഥ.
₹170.00 Original price was: ₹170.00.₹136.00Current price is: ₹136.00.