Kandankunnu Muthappan
കണ്ടന്‍കുന്നു
മുത്തപ്പന്
ജി രവി
ചിത്രീകരണം: സി.കെ. കുമാരന്
മലയാളത്തിലെ ദലിത് നോവലുകള്‍ക്കെല്ലാം ചില പൊതുസ്വഭാവങ്ങള്‍ ഉള്ളതായി കാണാം. ഈ പൊതുസ്വഭാവങ്ങളാണ് ഇതര മലയാള നോവലുകളില്‍നിന്ന് അവയെ വ്യത്യസ്തമാക്കുന്നത്. ദലിത് നോവലുകള്‍ ജാതി- അധികാരകേന്ദ്രിതമായ സാമൂഹികബന്ധങ്ങളെ പാരമ്പര്യേതരമായ ഒരു വീക്ഷണകോണില്‍നിന്ന്
വീക്ഷിക്കുന്നതോടൊപ്പം നീതിയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സ്ത്രീ-പുരുഷബന്ധത്തെക്കുറിച്ചും വേറിട്ട കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നു. ഒപ്പം സൗന്ദര്യശാസ്ത്രപരവും ഭാവുകത്വപരവുമായ ഒരു വിച്ഛേദത്തിനായി ശ്രമിക്കുകയും ചെയ്യുന്നു… ഇവയോട് വിവിധനിലകളില്‍ ചേര്‍ത്തുവെച്ചു വായിക്കാവുന്ന നോവലാണ്
ജി. രവിയുടെ കണ്ടന്‍കുന്നു മുത്തപ്പന്.
– എം.ആര്. രേണുകുമാര്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളത്തില്‍ ജീവിച്ചിരുന്ന ദലിതരുടെ ചരിത്രവും സാമൂഹികജീവിതവും കണ്ടന്‍കുന്നിന്റെ
ചരിത്രത്തിലൂടെ അവതരിപ്പിക്കുന്ന നോവല്‍. കണ്ടന്‍കുന്നു മുത്തപ്പനായിത്തീരുന്ന കുങ്കറെന്ന മിത്തിക്കല്‍ കഥാപാത്രവും അന്നത്തെ കാലവും മനുഷ്യരും പുനഃരാവിഷ്കരിക്കപ്പെടുന്നു. ഒപ്പം ദലിതരുടെ തനിമയാര്‍ന്ന ഭാഷയും പ്രകൃതിയോടും മണ്ണിനോടുമുള്ള ബന്ധവും സംസ്കാരവും വിശ്വാസങ്ങളുമാണ് ഈ പുസ്തകത്തിന്റെ ആഖ്യാനശൈലിയെ നിര്‍ണ്ണയിച്ചിരിക്കുന്നത്.
₹180.00 Original price was: ₹180.00.₹155.00Current price is: ₹155.00.