Ambedkar Oru Prabhudha Indiakkayi
അംബേദകര്‍:
ഒരു പ്രബുദ്ധ
ഇന്ത്യക്കായി
ഗെയ്ല് ഓംവെത്ത്
മൊഴിമാറ്റം: അജയ് പി മങ്ങാട്ട്
ബാബാസാഹിബ് അംബേദ്ക്കറിന്റെ സിദ്ധാന്തവും ദര്‍ശനവും ഇന്ത്യയിലെ വിശാല ജനാധിപത്യരാഷ്ട്രീയത്തിന് പണ്ടെന്നത്തേതിനേക്കാളും അനിവാര്യമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.ദലിത് സമുദായ നേതാവ് എന്ന മട്ടില്‍ ന്യൂനീകരിക്കപ്പെട്ടിരുന്ന സാമ്പ്രദായിക പരിവേഷത്തില്‍ നിന്നും അംബേദ്കര്‍ പുറത്തുകടക്കുകയും ദലിത് ബഹുജനങ്ങള്ക്കുപുറമെ, മുസ്ലിം-സിഖ്-ക്രൈസ്തവ ന്യൂനപക്ഷങ്ങളും സ്ത്രീ ക്വയര്‍ പ്രസ്ഥാനങ്ങളും അംബേദ്കറുടെ ആശയങ്ങള്‍ ധാരാളമായി വായിക്കുകയും ഉറക്കെപ്പറയുകയും ചെയ്യുന്നു. ഇടതുപക്ഷ-ലിബറല്‍ ആഖ്യാനങ്ങള്‍ക്കും പഴയതിനേക്കാള്‍ പ്രിയങ്കരനാണ് അദ്ദേഹമിന്ന്. മറുവശത്ത് അംബേദ്കറെ ഹിന്ദു പരിഷ്കരണവാദിയായി സ്വാംശീകരിക്കാനും പുനരവതരിപ്പിക്കാനും സംഘപരിവാര്‍ അത്യധ്വാനം ചെയ്യുകയുമാണ്.
ഗെയ്ല് ഓംവെത്ത് രചിച്ച ജീവചരിത്രം അംബേദ്കര്‍ എന്ന ഒറ്റയാന്റെ ജീവിതവും സമരവും ദര്‍ശനവും പ്രചോദനാത്മകമായി വരച്ചുകാട്ടുന്നു.
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.