Manipur FIR
മണിപ്പൂര്‍
FIR
ജോര്‍ജ് കള്ളിവയലില്‍
മണിപ്പൂരിന്റെ ചരിത്രം, കലാപത്തിന്റെ പശ്ചാത്തലം, സങ്കീര്‍ണമായ സാഹചര്യങ്ങള്‍, അധികമാരും അറിയാത്ത പിന്നാമ്പുറത്ത് കഥകള്‍, അതിക്രൂരമായ വേട്ടയ്ക്ക് പ്രേരകമായ പക, അക്രമ പരമ്പരകളുടെ നാള്‍വഴികള്‍, മാസങ്ങള്‍ നീണ്ട അക്രമങ്ങള്‍ക്കും പ്രതിരോധത്തിനുമുള്ള തയ്യാറെടുപ്പുകള്‍, എന്നിവ തുടങ്ങി അനേകരുടെ മരണത്തിലേക്ക് നയിച്ച ഏറ്റുമുട്ടലുകളുടെ ബാക്കിപത്രവും ഇനിയുള്ള വെല്ലുവിളികളും സമാധാനത്തിനുള്ള അനിവാര്യതകളും പുസ്തകത്തില്‍ വിശദീകരിക്കുന്നു. വെടിവെച്ചകള് നിലയ്ക്കാത്ത, തോക്കും പെട്രോള്‍ ബോംബും കഥ പറയുന്ന, ചോരപ്പുഴയൊഴുകുന്ന മണിപ്പൂരിലെ സംഘര്‍ഷഭൂമിയിലൂടെ സഞ്ചരിച്ച്, ഇരകളും വേട്ടക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമായി സംവദിച്ച്, ഇന്ത്യയിലെ പ്രമുഖ പത്രപ്രവര്‍ത്തകനായ ജോര്‍ജ് കള്ളിവയലില്‍ തയ്യാറാക്കിയ ഗൗരവമായ പഠന, ഗവേഷണ, നിരീക്ഷണങ്ങളാണ് ഈ പുസ്തകം. ദേശീയ അന്തര്‍ദേശീയ റിപ്പോര്‍ട്ടിങ്ങില്‍ മൂന്നര പതിറ്റാണ്ടു നീണ്ട അനുഭവങ്ങളുടെ ഉടമയാണ് ഗ്രന്ഥക്കാരന്. മണിപ്പൂര്‍ കലാപത്തെക്കുറിച്ച് കേട്ടതും കേള്‍ക്കാത്തതും വായിച്ചതും വായിക്കാത്തതും കണ്ടതും കാണാത്തതുമെല്ലാം ശരികളുടെ മിശ്രിതമാകാം. പ്രശ്നത്തിന്റെ നിജസ്ഥിതി അന്വേഷിച്ചുള്ള സഞ്ചാരത്തിലൂടെ നേടിയ അനുഭവങ്ങളുടെ നേര്‍സാക്ഷ്യമായ ഈ പുസ്തകം ഒരു ചരിത്രരേഖയാണ്.
₹350.00 Original price was: ₹350.00.₹315.00Current price is: ₹315.00.