Embryo
എംബ്രിയോ
ഗിരീഷ് കളത്തില്‍
അവതരണത്തിന് കേരളസംഗീത നാടക അക്കാദമിയുടെ രണ്ട് സംസ്ഥാന അവാര്‍ഡുകളും, രചനയ്ക്ക് ജി.ശങ്കരപ്പിള്ള അവാര്‍ഡ്, കെ.ടി മുഹമ്മദ് അവാര്‍ഡ് തുടങ്ങിയ പുരസ്ക്കാരങ്ങള്‍ ലഭിച്ച നാടകം.
പ്രകൃതി നിയമങ്ങളെ ഉല്ലംഖിക്കുകയും വ്യവസ്ഥാപിത സങ്കല്പങ്ങളോട് ലാവണ്യാത്മകമായി പ്രതിരോധിക്കുകയും ചെയ്യുന്ന എംബ്രിയോ സാമ്പ്രദായിക കുടുംബ ഘടനയെ പൊളിച്ചെഴുതുകയാണ്. തീര്‍ച്ചയായും വ്യവസ്ഥിതികളോട് കലഹിച്ചുകൊണ്ടുതന്നെയാണ് മലയാളത്തില്‍ നാടകം വളര്‍ന്നു വന്നിട്ടുള്ളത്. നാടകത്തോടൊപ്പം തന്നെയാണ് കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രവും മാറിയിട്ടുള്ളത്. പശ്ചാത്തലം കൊണ്ടുതന്നെ സാര്‍വ്വലൗകികമായ ഒരു പരിവേഷം നാടകത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ എംബ്രിയോയുടെ രചനാതന്ത്രം ശ്രദ്ധേയം. അന്‍സാര, ഇനാമത് എന്നീ രണ്ടു സ്ത്രീകഥാപാത്രങ്ങളുടെ വികാരവിചാരങ്ങളിലൂടെ കടന്നുപോകുന്ന ഈ നാടകം സ്ത്രീമനസ്സുകളില്‍ കൊതിക്കുന്ന തണലിടങ്ങളെ അന്വേഷിക്കുന്നുണ്ട്. ഒരോസമയം സാമൂഹ്യമായ ചിട്ടവട്ടങ്ങളില്‍ ജീവിക്കേണ്ടിവരികയും എന്നാല്‍ തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ബലികൊടുക്കാന്‍ തയ്യാറല്ലാത്ത സ്വതന്ത്ര വ്യക്തിത്വങ്ങളുമാണ് ഇതിലെ കഥാപാത്രങ്ങള്‍.
₹80.00