Paattormakalude Paurnami
പാട്ടോര്‍മ്മകളുടെ
പൗര്‍ണ്ണമി
ഗോപിനാഥന് ശിവരാമപിള്ള
”ഒരു പാട്ട് രൂപപ്പെടുകയും, അത് സിനിമയില്‍ ഉള്‍ക്കൊള്ളിക്കപ്പെടുകയും ചെയ്തു കഴിഞ്ഞാല്‍ അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ശ്രോതാക്കളാണ്. പാട്ടുകള്‍ ആസ്വദിക്കുന്നതിനും അവയെ നെഞ്ചേറ്റുന്നതിനും അവര്‍ക്ക് പകര്‍പ്പവകാശം ആവശ്യമില്ല. ഗാനരചയിതാവിനും സംഗീതസംവിധായകനും ഗായകനും ഗായികയ്ക്കും കാണാന്‍ കഴിയാത്ത സൗന്ദര്യം ആ പാട്ടില്‍ കണ്ടെത്തുന്നവരാണ് യഥാര്‍ത്ഥ ശ്രോതാക്കള്‍. ഈ യാഥാര്‍ത്ഥ്യബോധമാണ് ഗോപിനാഥന് ശിവരാമപിള്ളയുടെ ഈ കൃതിയെ തികച്ചും വ്യത്യസ്തമാക്കുന്നത്. ഇങ്ങനെയുള്ള കൃതികളും നമുക്കാവശ്യമാണ്. ഗാനശ്രവണത്തിലൂടെ ജീവിതത്തിനു പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുന്ന സുമനസ്സുകള്‍ അനവധിയുണ്ട്. അങ്ങനെയുള്ള കലാസ്വാദകരില്‍ ഒരാളാണ് ഈ ഗ്രന്ഥകര്‍ത്താവ്. പാട്ടിഷ്ടപ്പെടുന്ന എല്ലാ സഹൃദയര്‍ക്കുമായി ഈ പുസ്തകം നിറഞ്ഞ സന്തോഷത്തോടെ ഞാന്‍ അവതരിപ്പിക്കുന്നു.” – ശ്രീകുമാരന്‍ തമ്പി
₹270.00 Original price was: ₹270.00.₹243.00Current price is: ₹243.00.