ഗതകാല
സ്മരണകള്‍
ഹൈദറലി ശാന്തപുരം
പണ്ഡിതനും എഴുത്തുകാരനുമായ പ്രബോധകനും അധ്യാപകനുമാണ് ഹൈദറലി ശാന്തപുരം. ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന, കേന്ദ്ര നേതൃനിരയില്‍ പ്രവര്‍ത്തിച്ചതിനാല്‍ സംഘാടകനെന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരളത്തിലും അന്തമാനിലും ഗള്‍ഫിലുമായി ദീര്‍ഘകാലം പ്രബോധകനും സംഘാടകനും അധ്യാപകനുമായി പ്രവര്‍ത്തിച്ച ഗ്രന്ഥകാരന്റെ ഗതകാല സ്മരണകളാണ് ഈ പുസ്തകം. ആത്മകഥയാണെങ്കിലും ഇസ്ലാമിക പ്രസ്ഥാനത്തെ വിട്ട് ഗ്രന്ഥകാരന് മറ്റൊരു ജീവിതമില്ലാത്തതിനാല്‍ കേരളത്തിലെയും അന്തമാനിലെയും ഗള്‍ഫിലെയും ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും അതിന്റെ കീഴിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ അല്‍ജാമിഅ അല്ഇസ്ലാമിയ്യയുടെയും അത് സ്ഥിതിചെയ്യുന്ന കേരളത്തിലെ മാതൃകാ മഹല്ലുകളിലൊന്നായ ശാന്തപുരം മഹല്ലിന്റെയും ചരിത്രം കൂടിയാണ് ഈ പുസ്തകം.