Veyil Viricha Chirakukal
വെയില്
വിരിച്ച
ചിറകുകള്
ഹമീദ് കൂരിയാട്
ഓര്‍മ്മകള്‍ പ്രാര്‍ത്ഥനയാണ്. തീക്ഷണമായ അനുഭവങ്ങളെ, പരാജയപ്പെട്ട നിമിഷങ്ങളെ, ചതിക്കപ്പെട്ട കാലങ്ങളെയും അളന്നു മുറിച്ച് വീണ്ടും എണ്ണിനോക്കുന്ന നേരത്ത് എഴുതാന്‍ പ്രാപ്തിയുള്ള ഒരാള്‍ വാക്കുകളെ പിഴിഞ്ഞെടുത്ത് ഒരു പിടയലോടെ അനുഭവങ്ങളെ കുടഞ്ഞിടും. ഉള്ളുലഞ്ഞുപോകുന്ന നേരങ്ങളെ വകഞ്ഞുമാറ്റി ഹമീദ് കൂരിയാടന്‍ തന്റെ പ്രാണന് നല്കി കുറിച്ചിട്ടതാണ് ഈ പുസ്തകത്തിലെ ഓരോ കുറിപ്പുകളുമെന്ന് നമുക്ക് അനുഭവിക്കാനാവും. നാല്‍പ്പത്തി നാല് വര്‍ഷത്തെ പ്രവാസ ജീവിതത്തിന്റെ ചൂടും ചൂരും അതിജീവനവും കനത്ത ഏകാന്തതയും ഇതിലുണ്ട്. ഒപ്പം സ്വന്തം മണ്ണിന്റെ ഗന്ധവും നാട്ടുമനുഷ്യരെയും ചേര്‍ത്തുപിടിക്കുന്നു. പെട്ടിയൊലിച്ചു പോകാതെ അടക്കിവെച്ച കണ്ണീരിന്റെ കയങ്ങളും കാലത്തിന് ഉണക്കാനാവാത്ത മുറിവുകളും; സൗഹൃദവും അതിജീവിച്ച കാലത്തിന്റെ നിശ്വാസങ്ങളും ആഴത്തില്‍ വന്നു നമ്മളെ മുക്കി പിടിക്കുന്നു. അത്രമേല്‍ വൈകാരികവും ജീവിത സത്യവും ഓരോ വാക്കിലും പറ്റി കിടപ്പുണ്ട് വെയില് വിരിച്ച ചിറകുകളില്‍ – അര്‍ഷദ് ബത്തേരി
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.