Mattivecha Udal
മാറ്റിവെച്ച ഉടല്
ഹ്യൂബര്‍ട്ട് ഹദ്ദാദ്
ഫ്രഞ്ചില്‍ നിന്ന് നേരിട്ടുള്ള വിവര്‍ത്തനം: ഡോ. ശോഭ ലിസ ജോണ്‍
സെഡറിക് അലന് വെബേഴ്സണ്‍ എന്ന പത്രപ്രവര്‍ത്തകന്റെ വ്യക്തിത്വം ആ ശരീരമാറ്റം നടക്കുന്നതിനു മുമ്പുതന്നെ ഒരു വ്യാജ നിലനില്പി ലധിഷ്ഠിതമായിരുന്നു. ശരീരമാറ്റമെന്ന അത്യന്തം സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയുടെ അതിസൂക്ഷ്മ വിവരണങ്ങളിലൂടെ പുരോഗമിക്കുന്ന നോവല്‍ മനസ്സിന്റെ സങ്കീര്‍ണ്ണതകളിലാണ് എത്തിച്ചേരുന്നത്. ശാസ്ത്രത്തിന്റെ ശക്തിയിലൂടെ ശാരീരിക സംയോജനം വിജയകരമായിരുന്നെങ്കിലും മാനസികതലത്തില്‍ ഉടലെടുക്കുന്ന ദ്വന്ദവ്യക്തിത്വം കഥയുടെ ഗതി മാറ്റിമറിക്കുന്നു. സെഡറിക്കിന്റെ പഴയ കാമുകിയും ശരീരദാതാവിന്റെ കാമുകിയും സെഡറിക്കിന്റെ മനസ്സിന്റെ അവ്യക്തതലങ്ങളും നയിക്കുന്ന ഒരു വിഭ്രമാത്മക ജീവിതപാതയിലൂടെ സഞ്ചരിക്കുന്ന അത്യപൂര്‍വ്വ രചന. ഹ്യൂബര്‍ട്ട് ഹദ്ദാദ് എന്ന ടുണീഷ്യന്‍ എഴുത്തുകാരന്റെ ശ്രദ്ധേയമായ ഒരു നോവല്‍.
₹130.00 ₹110.00