Icha Masthan
ഇച്ച മസ്താന്
സ്വലാഹുദ്ദീന്‍ അയ്യൂബി
കേരളത്തിലെ അധ്യാത്മികതയുടെ പടാപ്പുറങ്ങളില്‍ ഒരു ഐതിഹ്യ കഥാപാത്രത്തെപ്പോലെ ജീവിച്ച സൂഫികവി ഇച്ച അബ്ദുല്‍ ഖാദിര്‍ മസ്താന്റെ ജൈവികമായ സഞ്ചാരങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ലോകം പരിചയപ്പെടുത്താനുള്ള എളിയ ശ്രമം. ബുദ്ധിയുടെ ജഡിക പ്രായോഗികതയില്‍ അടഞ്ഞുകിടക്കാതെ മസ്ത് എന്ന, കേട്ടാല്‍ യുക്തിരഹിതമായി തോന്നുന്ന സത്യാവബോധത്തിന്റെ ബാധകള്ക്കുകൂടി അടിപ്പെട്ടുകഴിഞ്ഞ മഹദ് വ്യക്തിയുടെ ജീവിതത്തിലേക്കൊരു എത്തിനോട്ടം. അറക്കല്‍ കൊട്ടാരത്തിനുള്ളില്‍ പോലും കുടിലിലെന്നപോലെ ജീവിക്കുകയും, കുടിലുകളില്‍ കൊട്ടാരത്തേക്കാള്‍ കേമമായി ആനന്ദിക്കുകയും ചെയ്ത, വാക്കുകളേക്കാള്‍ വലിയ പൊരുള്‍ മൗനത്തിലുള്ളതുകൊണ്ട് മിണ്ടാതിരിക്കാനുള്ള പഴുതുകളില്‍ അഭയം പ്രാപിച്ച സൂഫിയുടെ കഥയും കവിതയും.
₹150.00 ₹135.00