Jerusalem Quranil
ജെറുസലേം
ഖുര്‍ആനില്‍
ജെറുസലേമിന്റെ വിധി ഇസ്ലാമിക വീക്ഷണത്തില്‍
ഇമ്രാന് എന്‍ ഹുസൈന്
ഇസ്രായേലിന്റെ ഫലസ്തീന് അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പ്രസക്തമായ കൃതിയാണ് ‘ജെറുസലേം ഖുര്‍ആനില്‍ ‘ എന്ന ഈ ഗ്രന്ഥം ..മുസ്ലിമീങ്ങളുടെ മനോവീര്യം ഏറ്റവും താഴ്ന്നുപോയ ഒരു നിര്‍ണ്ണായക ഘട്ടത്തിലാണ് ഈ രചന അരങ്ങേറ്റം നടത്തുന്നത്. പുണ്യഭൂമിയില്‍ തുടര്‍ച്ചയായി ഇ്രസായേല്‍ കടന്നുകയറി ആക്രമണം നടത്തക്കൊണ്ടിരിക്കുന്നു. സത്യ-നിഷേധികളാല്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ മക്കയിലെ തങ്ങളുടെ സഹോദരങ്ങള്‍ തങ്ങളുടെ നാഥനോട് വിളിച്ച് ചോദിച്ച അതേ വാക്കുകള്‍ മുസ്ലിമീങ്ങളിലും പ്രത്യധ്വനിക്കുന്നു: ‘എപ്പോഴാണ് അല്ലാഹുവിന്റെ സഹായം വരുന്നത് ?’
ഇന്ന് ലോകത്ത് പുലര്‍ന്ന് കൊണ്ടിിരിക്കുന്ന സംഭവങ്ങളില്‍ വിശുദ്ധ ഖുര്‍ആനിന്റെയും നബി മുഹമ്മദ് (സ്വല്ലല്ലാഹു അലൈഹിവസല്ലമ)യുടെ ചര്യകളുടെയും അടിസ്ഥാന-ത്തില്‍ അഗാധമായ ഉള്‍ക്കാഴ്ചയോടെയുള്ള ഇമ്രാന് ഹുസൈന്റെ വ്യാഖ്യാനങ്ങള്‍ മുസ്ലിമീങ്ങള്‍ക്ക് അത്യന്തം പ്രചോദനം നല്‍കുന്നതാണ്.
ലോകരാഷ്ട്രീയത്തെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ അവഗാഹത്തില്‍ വായനക്കാരന് വശീകരിക്കപ്പെട്ടുപോകും. ഈ ഗ്രന്ഥം മുസ്ലിമീങ്ങള്‍ക്ക് പ്രത്യാശയുടെ സൂര്യകിരണവും വേദക്കാരായ ആളുകളുടെ കണ്ണുതുറപ്പിക്കുന്നതുമാണ്.
₹490.00 Original price was: ₹490.00.₹440.00Current price is: ₹440.00.