Bhoomi Savakkottayaakunna Kaalam
മനോജ് മേനോനുമായി നടത്തിയ സംഭാഷണം
ഇരുട്ടിനു ദിശയില്ല. അത് എല്ലാ സ്ഥലത്തുനിന്നും കൂടിയാകും വരിക. ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും ഇന്ന് ഇരുട്ട് വ്യാപകമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. എനിക്ക് ഒരു പരിഹാരം നല്കാനുള്ള കഴിവില്ല. ഇത്രമാത്രമേ എനിക്കു പറയാൻ കഴിയു. നമുക്കെല്ലാവർക്കും അറിയാവുന്ന സംഗതി ഓർമിപ്പിക്കുക മാത്രമേ എനിക്കു ചെയ്യാൻ കഴിയു. ഇരുട്ടിനോടു പൊരുതാൻ വെളിച്ചത്തിനു മാത്രമേ കഴിയൂ. വേറൊരു ഇരുട്ടിനു കഴിയില്ല. നമുക്ക് ഇരുട്ടിനോടാണ് പൊരുതേണ്ടത്. ഇരുട്ടിനോടാണ് നമുക്ക് വിടപറയേണ്ടത്. വെളിച്ചത്തിനെയാണ് മുന്നോട്ടു വെക്കേണ്ടത്. ഒരിക്കൽക്കൂടി പറയാം, ഇരുട്ടിനോടു പൊരുതുവാൻ വെളിച്ചത്തിനേ കഴിയു…
– ആനന്ദ്
ചരിത്രത്തിൽ ഉടനീളം തുടരുന്ന ഹിംസയുടെ പലതരം പ്രതിനിധാനങ്ങളെക്കുറിച്ച് നിരന്തരമായി എഴുതിയിട്ടുണ്ട് ആനന്ദ്. അധികാരം, ഭരണസംവിധാനങ്ങൾ, ആൾക്കൂട്ടം തുടങ്ങിയവ സ്ഥാപനവത്കരിക്കുന്ന ഹിംസയുടെ അന്തിമമായ ഇരകൾ ആരാണെന്ന അന്വേഷണവും അദ്ദേഹത്തിന്റെ ധൈഷണിക ജീവിതത്തിന്റെ അടിസ്ഥാന പ്രവാഹമാണ്. ഹിംസയോട് പക്ഷപാതമില്ലാത്ത കാഴ്ചപ്പാടുള്ള ആനന്ദ്, മാറിയ ഇന്ത്യൻ സാഹചര്യത്തെയും ഹിംസയുമായി ചേർത്തുവെച്ചാണ് ഈ സംഭാഷണത്തിൽ വായിക്കുന്നത്. ഒപ്പം രാഷ്ടപരിണാമത്തിന്റെ നൂറു വർഷങ്ങൾ എന്ന ആനന്ദിന്റെ ലേഖനവും ഒരു പ്രഭാഷണവും.
₹100.00 ₹80.00