Thowheedinte Darshanam
തൗഹീദിന്റെ
ദര്‍ശനം
ഇസ്മാഈല്റാജി അല്‍ ഫാറൂഖി
വിവര്‍ത്തനം: കെ.സി സലീം
ഫലസ്തീന് വംശജനായ അമേരിക്കന്‍ ചിന്തകന്‍ ഡോ:ഇസ്മാഈല്‍ റാജി അല്‍ ഫാറൂഖി ഇസ്ലാമിക ലോകത്ത് പ്രസിദ്ധനാകുന്നത് വിജ്ഞാനീയങ്ങളുടെ ഇസ്ലാമീകരണം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ്. ഉത്തര അമേരിക്കയിലെ പല സര്‍വകലാശാലകളിലും അധ്യാപകനായിരുന്ന അല്‍ ഫാറൂഖി വിജ്ഞാനത്തിന്റെ സ്രോതസ്സുകള്‍ പരിശോധിച്ചുകൊണ്ട് ഇന്ന് ലോകത്ത് മേല്‍ക്കോയ്മ സ്ഥാപിച്ച വിജ്ഞാന സങ്കല്പം പാശ്ചാത്യ ദാര്‍ശനികതയുടെ ഉല്പന്നമാണെന്നു വാദിച്ചു. പരീക്ഷണ സിദ്ധമായ അറിവിന് മാത്രമേ പ്രസക്തിയുള്ളു എന്ന വിശ്വസിച്ച പാശ്ചാത്യചിന്തകരെ അവരുടെ സംസ്കാരനാഗരികത സ്വാധീനിച്ചിരുന്നു. മധ്യയുഗങ്ങളില്‍ കത്തോലിക്കാ സഭ സ്വതന്ത്ര ചിന്തയെ ഞെക്കി കൊല്ലാന്‍ നടത്തിയ ശ്രമങ്ങളില്‍ നിന്ന് മോചിതമായ പാശ്ചാത്യലോകം മതവിരോധത്തിന്റെ തടവറയില്‍ നിന്നും മോചിതമായില്ല. അതിനാല്‍ തന്നെ മനുഷ്യ ബുദ്ധിക്കപ്പുറമുള്ള അറിവ് അവര്‍ അവഗണിച്ചു. ഇസ്ലാമില്‍ അറിവിന്റെ ഉറവിടവും ഉദ്ദേശ്യവും വ്യത്യസ്തമാണ്. അതിനാല്‍ മുസ്ലിംലോകത്ത് രണ്ടു മണ്ഡലങ്ങളിലായി പിരിഞ്ഞ വിജ്ഞാനത്തെ സംയോജിപ്പിക്കുക എന്നതാണ് പ്രധാന ദൗത്യമെന്നു അല്‍ ഫാറൂഖി വാദിച്ചു. ആ ആശയത്തിന്റെ വിപുലമായ ചര്‍ച്ചയാണ് ഈ കൃതി
₹275.00 ₹233.00