Mityayude Premam
മിത്യയുടെ പ്രേമം
ഇവാന് ബൂനിന്‍
പരിഭാഷ: രശ്മി കിട്ടപ്പ
പത്തൊന്‍പതാം നൂറ്റാണ്ടിലെ റഷ്യന്‍ സാഹിത്യത്തിലെ മഹാരഥന്മാര്ക്ക് പിന്നാലെ വന്ന ഇവാന് ബൂനിന്റെ മിത്യയുടെ പ്രേമം എന്ന രചന ടോള്‍സ്റ്റോയിയുടെയും
തൂര്‍ഗ്യനേവിന്റെയും ചെകോവിന്റെയും നോവലുകള്‍ക്കൊപ്പം വെക്കാവുന്ന ഒരു മാസ്റ്റര്‍പീസ് തന്നെയാണെന്ന് നിസ്സംശയം പറയാം. ‘മോസ്കോയില്‍ മിത്യയുടെ സന്തോഷത്തിന്റെ അവസാനദിവസം മാര്‍ച്ച് ഒന്‍പതായിരുന്നു’ എന്ന അശുഭച്ചുവയോടെ തുടങ്ങുന്ന ഈ കൃതി മിത്യ എന്ന വിദ്യാര്‍ത്ഥിയുടെയും കാത്യ എന്ന യുവനടിയുടെയും
പ്രേമത്തിന്റെ കഥയാണ്. മോല്ചനോവ്കയിലുള്ള മിത്യയുടെ ഹോസ്റ്റല്‍ മുറിയില്‍ കാത്യ സന്ദര്‍ശിക്കാറുണ്ട്. ലഹരിപിടിക്കുന്ന ചുംബനങ്ങളിലാണ് അവര്‍ ആ സമയങ്ങള്‍ ചെലവിടാറുള്ളത്. എന്നാല്‍ അപ്പോഴെല്ലാം, ഭയാനകമായ എന്തോ ഒന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നുവെന്ന്, മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നുണ്ടെന്ന്, അത് കാത്യയെ മാറ്റിത്തുടങ്ങിയിരിക്കുന്നുവെന്ന് ചിന്തിക്കാതിരിക്കാനും മിത്യയ്ക്ക് കഴിഞ്ഞില്ല.
മിത്യയുടെ ഭ്രാന്തുപിടിച്ച സംശയങ്ങളും അസൂയയും അവര്‍ക്കിടയിലെ മുള്ളായി.
സാഹിത്യത്തിനു നൊബേല്‍ സമ്മാനം നേടിയ ആദ്യ റഷ്യന്‍ എഴുത്തുകാരന്റെ നോവല്‍
₹170.00 ₹145.00