WHITE FANG
വൈറ്റ് ഫാങ്
ജാക്ക് ലണ്ടന്‍
അമേരിക്കന്‍ ഗ്രന്ഥകാരനായ ജാക്ക് ലണ്ടന്റെ വിശ്രുതമായ നോവല്‍. വൈറ്റ് ഫാങ് എന്ന ചെന്നായ ആണ് നോവലിലെ പ്രധാന കഥാപാത്രം. നാലില്‍ ഒന്ന് നായ് സ്വഭാവമുള്ള ഈ ചെന്നായ് വനത്തില്‍ ജനിച്ചു വളര്‍ന്നു തുടങ്ങിയതാണ്. ഗ്രേ ബീവര്‍ അതിനെ സ്വന്തമാക്കിമെരുക്കുകയും പിന്നീട് വില്‍ക്കുകയും ചെയ്തു. പല ഉടമസ്ഥതയിലേക്കും കൈമാറ്റം ചെയ്യപ്പെട്ട വൈറ്റ് ഫാങ്ങിന്റെ ജീവിതം ശത്രുതകളുടെയും ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും ജീവിതമായിരുന്നു. വൈറ്റ് ഫാങ് എന്ന നോവലിലൂടെ ജാക്ക് ലണ്ടന്‍ വന്യജീവികളുടെ അക്രമാസക്തമായ വന്യലോകത്തെയും അതേപോലെ ആക്രമണോത്സുകമായ മനുഷ്യജീവിതത്തെയും പരിശോധിക്കുകയാണ്. ധാര്‍മ്മികതയും വീണ്ടെടുപ്പും പോലുള്ള സങ്കീര്‍ണ്ണമായ വിഷയങ്ങളും ജാക്ക് ലണ്ടന്‍ ഈ പുസ്തകത്തില്‍ ചര്‍ച്ചാ വിഷയമാക്കുന്നു.
₹230.00 Original price was: ₹230.00.₹207.00Current price is: ₹207.00.