MANIMALAYAARU
മണിമലയാറ്
ജയിംസ് കെ.സി മണിമല
മണിമലയാറ് ഒരു ജനപ്രിയ നോവലാണ്. പ്രണയാധിഷ്ഠിത പൈങ്കിളിക്കഥകളുമായുള്ള താരതമ്യത്തിനിവിടെ മുതിരുന്നില്ല. ഇത് എഴുതപ്പെടുന്ന കാലത്ത് വായനയുടെ ആകാശങ്ങളില്‍ പാറിപ്പറന്നിരുന്ന പൈങ്കിളിക്കഥകളുടെ ജനുസ്സില്‍ പെടുന്നില്ല ജയിംസ് കെ.സിയുടെ നോവല്‍. മനസ്സിന്റെ നിഗൂഢ വ്യാപാരങ്ങള്‍ എങ്ങനെ ജീവിതത്തെ പ്രവചനാതീതമായ പ്രതിസന്ധികളിലകപ്പെടുത്തുന്നു എന്നത് നോവലിസ്റ്റ് കാണിച്ചുതരുന്നു. ദേശപശ്ചാത്തലത്തെക്കൂടി പരിഗണിച്ചുകൊണ്ടുവേണം മണിമലയാറ് വായിക്കുക. ഈ കൃതിക്ക് മണിമലപ്രദേശവുമായി ബന്ധമുണ്ട്. തകഴി വരച്ച കുട്ടനാട്ടിലെയും ആലപ്പുഴയിലെയും ജലനിബിഡ ദേശം, പൊറ്റെക്കാട്ടിന്റെ കോഴിക്കോടു നഗരം എന്നിങ്ങനെ ഏറെയുണ്ട് മലയാളത്തിലെ കഥയിടങ്ങള്‍. താരതമ്യത്തിനു പഴുതില്ല എങ്കിലും ജയിംസ് കെ.സിയുടെ മണിമലയുടെ രചനയ്ക്കുമുണ്ട് വ്യത്യസ്തമായ ഒരു സ്ഥലബദ്ധത. നദിയും ഗ്രാമവും ചേര്‍ന്ന ഭൂമികയാണ് അത്.
₹450.00 ₹405.00