Ottachirakulla Pakshi
ഒറ്റച്ചിറകുള്ള
പക്ഷി
ജാനകി
അത്രമേല്‍ പ്രണയപ്പെട്ട ഒരിഷ്ടത്തെ യുഗങ്ങളോളം കാത്തിരിക്കുന്ന ഭാവമാണ് ‘ഒറ്റച്ചിറകുള്ള പക്ഷി’യിലെ കവിതകള്‍ക്ക്. എന്നിലെ തൂലികയില്‍ നിന്ന് ആഴ ത്തില്‍ നിറയുന്ന വരികളിലെല്ലാം നീറുന്ന കനലായി നീയാണ് ഉതിരുന്നത് എന്ന് കവി പറയുമ്പോള്‍ അവളുടെ വിരഹ വിതുമ്പലുകള്‍ വരികളില്‍ കേള്‍ക്കാം. തന്റെ ഹൃദയധമനികളെ തരളിതമാക്കാന്‍ ഒരിറ്റുസ്നേഹജലം മതിയെന്ന് കേഴുന്ന കാമുകിയുടെ ആര്‍ദ്രഭാവമുണ്ട് ജാനകിയുടെ കവിതകളില്‍. പറയാതെ പോയ പ്രണയം പോലെയാണ് എഴുതാതെ പോകുന്ന കവിതകളുമെങ്കിലും നിന്റെ വിരല്‍ തൊട്ട എന്റെ തൂലികയ്ക്ക് എഴുതാതിരിക്കാന്‍ കഴിയുന്നതെങ്ങനെ എന്ന് വായന ക്കാരോട് കവിതകള്‍ കൊണ്ട് ചോദ്യമെറിയുകയാണ്. അവതാരികയില്‍ ശ്രുതി കെ. എസ് (എഴുത്തുകാരി, ജേര്‍ണലിസ്റ്റ്)
₹100.00 ₹95.00