Porattavum Keezhadangalum
പോരാട്ടവും
കീഴടങ്ങലും
ജെഫ്രി ലാംഗ്
എണ്‍പതുകളുടെ തുടക്കത്തില്‍ ഇസ്ലാം മതം സ്വീകരിച്ച കാന്‍സാസ് സര്‍വകലാശാലയിലെ ഗണിതശാസ്ത്രാധ്യാപകനായ ഡോ. ജെഫ്രിലാംഗ് പുതിയൊരു മൂല്യവ്യവസ്ഥയിലേക്കും ലോകവീക്ഷണത്തിലേക്കുമുള്ളതന്റെ പരിവര്‍ത്തനത്തെ വിമര്‍ശനബുദ്ധിയോടെ വിശകലനം ചെയ്യുന്ന കൃതിയാണ് ‘പോരാട്ടവും കീഴടങ്ങലും’. ഡോ. ലാംഗിന് ജീവിതം ദൈവത്തെ തേടിയുള്ള അന്വേഷണമായിരുന്നു. കത്തോലിക്കാ കുടുംബത്തില്‍ പറന്ന്, യുക്തിചിന്ത, ആജ്ഞേയവാദം, നിരീശ്വരത്വം തുടങ്ങിയ പല ഇടത്താവളങ്ങളിലൂടെയം കടന്നുപോന്ന അദ്ദേഹം ഒടുവില്‍ എത്തിച്ചേര്‍ന്നത് ഇസ്ലാമിന്റെ വെളിച്ചത്തിലാണ്. ജൂത-ക്രിസ്തീയ പാരമ്പര്യങ്ങളില്നിന്നുവരുന്ന പടിഞ്ഞാറന്‍ മുസ്ലിംകള്ക്ക് ഈ മാറ്റം കനത്ത മാനസിക സംഘര്‍ഷമാണ് സൃഷ്ടിക്കാറുള്ളത്. പടിഞ്ഞാറന്‍ പാരമ്പര്യങ്ങളുമായും സാംസ്കാരികധാരകളുമായും പൊരുത്തപ്പെടാത്ത പുതിയ മതമൂല്യങ്ങളിലേക്കുള്ള യാത്ര സൃഷ്ടിക്കുന്ന വിക്ഷുബ്ധതകളെ സ്വയംവിമര്‍ശനാത്മകമായി അപഗ്രന്ഥകിക്കുകയാണ് ഈ കൃതിയിലൂടെ ഡോ. ലാംഗ് ചെയ്യുന്നത്. ഏതൊരു നവ മുസ്ലിമിന്റേതുതന്നെ പോലെ അദ്ദേഹത്തിന്റെതും ഒരു പോരാട്ടമാണ്. അത് എത്തിച്ചേര്‍ന്നത് ദൈവത്തിന് സമ്പൂര്‍ണമായി കീഴടങ്ങുന്നതിലാണ്. ഈ സമരത്തിന്റെയും സമര്‍പ്പണത്തിന്റെയും അനുഭവക്കുറിപ്പുകളും അതിനു പ്രേരകമായ മൂല്യവ്യവസ്ഥയെക്കുറിച്ചുള്ള പഠനരേഖയുമാണ്, ഒരേസമയം ഈ കൃതി.
₹290.00 ₹250.00