Arivaal Jeevitham
അട്ടയെക്കൊണ്ട് ചോരയൂറ്റിച്ചും ലോഹം പഴുപ്പിച്ച് ചൂടുവച്ചും നിസ്സഹായരായി നിലത്തുവീണുരുണ്ടും ഗോത്രവംശജര്‍ സ്വന്തം ശരീരങ്ങളില്‍ നിന്ന് പിഴുതു മാറ്റാന്‍ പെടാപ്പടുപെടുന്ന നൊമ്പരത്തെപറ്റി ഒരു നോവല്‍. ഗോത്രസംസ്കൃതിയിലെ ജനിതകഘടനയില്‍ മരണത്തിന്റെ കുലചിഹ്നങ്ങള്‍ പതിപ്പിച്ച അരിവാള്‍ രോഗവും വയനാട്ടിലെ സാധാരണ മനുഷ്യരുമാണ് അരിവാള്‍ ജീവിതത്തില്‍ ഉള്‍ച്ചേരുന്നത്. ജീവരക്തത്തില്‍ പുളയുന്ന വേദനയുടെ പിശാചുകളെതടയാനാകാതെ വലയുന്ന ആദിവാസി സ്മൂഹവും അവരുടെ വേദനകളെ ചൂഷണം ചെയ്യുന്ന ആധുനിക ലോകവും അരിവാള്‍ ജീവിതത്തില്‍ അനാവൃതമാവുന്നു. വേദനാ സംഹാരികള്‍ ഭക്ഷണമക്കുന്ന പുതിയതലമുറയോട് അരിവാള്‍ ജീവിതം സംസാരിക്കുന്നത് പുതിയ ഭാഷയിലാണ്
₹145.00 ₹130.00
Out of stock