Ambedkarude Prakasathil Ente Vidhiprasthavangal
അംബേദ്കറുടെ
പ്രകാശത്തില്‍
എന്റെ വിധിപ്രസ്താവങ്ങള്‍
ജസ്റ്റിസ് കെ ചന്ദ്രു
പരിഭാഷ: കെ.എസ് വെങ്കിടാചലം
അവതാരിക: ഗോപാല്‍കൃഷ്ണ ഗാന്ധി
സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജാതിയുടെയും മതത്തിന്റെയും പേരില്‍ ദളിതര്‍ക്കെതിരായി അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും
ഒതുക്കപ്പെടലുകളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.തന്റെ മുമ്പില്‍ വിചാരണയ്ക്കു വന്ന കേസുകളെക്കുറിച്ചും താന്‍ പ്രസ്താവിച്ച വിധികളില്‍, ഭാരതത്തിന്റെ ഭരണഘടനാശില്പികളില്‍ പ്രധാനിയായിരുന്ന ഡോ. ബി.ആര്. അംബേദ്കറുടെ ചിന്തകളും എഴുത്തും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നും വിവരിക്കുകയാണ് ജസ്റ്റിസ് കെ. ചന്ദ്രു. നിലവിലുള്ള നിയമങ്ങളുടെ പിന്‍ബലത്തില്‍ നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ത്മാവിനെ എങ്ങനെ സംരക്ഷിക്കാമെന്നും, സാമൂഹികനീതിയുടെ കാഴ്ചപ്പാടില്‍ എങ്ങനെ വിധി
പ്രസ്താവിക്കാമെന്നും, ദളിതരെയും പാവപ്പെട്ടവരെയും എങ്ങനെ സംരക്ഷിക്കാമെന്നും ഈ പുസ്തകം നമ്മളെ വ്യക്തമായി ബോദ്ധ്യപ്പെടുത്തുന്നു.
₹180.00 ₹155.00