Ishal Pootha Malayalam
ഇശല്‍
പൂത്ത
മലയാളം
കെ. അബൂബക്കര്‍,
അബ്ദുറഹ്മാന് മങ്ങാട്
മറ്റുഭാഷകളുമായുള്ള വേഴ്ച മലയാളത്തിനു വിലമതിക്കാനാവാത്ത സാംസ്കാരികഫലങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. മണിപ്രവാളവും കര്‍സേനിയും ജൂതമലയാളംവും അറബിമലയാളവും മറ്റും മലയാളത്തിന്റെ പൊതുസ്വത്താകുന്നത് അങ്ങനെയാണ്. നിര്‍ഭാഗ്യവശാല്‍ അറബിമലയാളവും അതിലെ രചനകളും ഭാഷാചരിത്രത്തിലോ സാഹിത്യചരിത്രത്തിലോ വേണ്ടവിധം പരാമര്‍ശിക്കപ്പെട്ടിട്ടില്ല. മലയാളത്തിന്റെ പൊതുപശ്ചാത്തലിത്തില് അറബിമലയാളരചനകളെ പരിശോധിക്കുന്ന പഠനങ്ങള്‍ വളരെ വിരളമായതാകാം കാരണം. ഉള്ളവതന്നെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആനുകാലികങ്ങളില്‍ മറഞ്ഞുകിടക്കുകയാണ്. മോയിന്‍കുട്ടി വൈദ്യരുടെ സമകാലീനനായിരുന്ന ഫോസറ്റ് മുതല്‍ ടിടി ശ്രീകുമാര്‍ വരെയുള്ള ഗവേഷകര്‍ നടത്തിയ മാപ്പിളപ്പാട്ടുപഠനങ്ങളുടെ സമാഹാരം അമൂല്യമാകുന്നത് അതുകൊണ്ടാണ്. ശൂരനാട്ടു കുഞ്ഞന്‍പിള്ള, സി. അച്യുതമേനോന്, ടി ഉബൈദ്, പി. ഭാസ്കരന്, ഒ. ആബു, എപിപി നന്പൂതിര, പുന്നയൂര്‍ക്കുളം ബാപ്പു, ആലങ്കോടു ലീലാകൃഷ്ണന് തുടങ്ങിയവരുടെ രചനകള്‍ ഈ കൃതിയുടെ മൂല്യം പെരുപ്പിക്കുന്നു. അറബിമലയാളത്തെ പൊതുമലയാളവുമായി കണ്ണിചേര്‍ക്കാനുള്ള സാര്ഥകശ്രമം.
₹130.00 ₹115.00