Thuramugham
തുറമുഖം
കെ.എം ചിദംബരന്
കേരളത്തിലെ വ്യാവസായിക വളര്‍ച്ചയ്ക്കും മുതലാളിത്ത വികാസത്തിനും തുടക്കമിട്ട കൊച്ചി തുറമുഖത്തിന്റെ തൊഴിലാളിപക്ഷത്തുനിന്നുള്ള നോട്ടമാണ് തുറമുഖം. എല്ലിന് വേണ്ടി കടിപിടി കൂട്ടുന്ന നായകളെപ്പോലെ തൊഴിലാളികളെ രൂപപ്പെടുത്തിയെടുക്കാന്‍ ചാപ്പപോലുള്ള പ്രാകൃത രീതികള്‍ കപ്പല്‍ശാല ഉടമകളും അവര്‍ക്ക് തൊഴില്‍ ശക്തി പ്രദാനം ചെയ്തിരുന്ന കങ്കാണികളും അനുവര്‍ത്തിച്ചു പോന്നിരുന്നുവെന്ന് തുറമുഖം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ ദയനീയ അവസ്ഥയ്ക്കെതിരെ നടത്തിയ തൊഴിലാളി പ്രക്ഷോഭങ്ങള്‍ മട്ടാഞ്ചേരി വെടിവെയ്പ്പില്‍ കലാശിച്ചത് ആധുനിക കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത ഏടുകളാണ്. ആ കാലഘട്ടത്തിലെ ഒരു തൊഴിലാളി കുടുംബത്തിന്റെ കഥയെ കേന്ദ്രീകരിച്ചാണ് തുറമുഖം എന്ന നാടകം ചിദംബരം രൂപപ്പെടുത്തിയിരിക്കുന്നത്.
₹180.00 Original price was: ₹180.00.₹162.00Current price is: ₹162.00.