Novelswaroopam
നോവല്‍സ്വരൂപം
കെ സുരേന്ദ്രന്
നോവല്‍ എന്ന സാഹിത്യരൂപത്തോടാണ് ഇന്നു വായനക്കാര്‍ക്ക് ഏറ്റവുമധികം മമത. പ്രശസ്ത നിരൂപകനും നോവലിസ്റ്റുമായ കെ. സുരേന്ദ്രന് ആ സാഹിത്യരൂപത്തിന്റെ ഇഴകള്‍ വിടര്‍ത്തി അപഗ്രഥിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. കഥയും ഇതിവൃത്തവും, ആത്മാന്വേഷണനോവല്, അന്തര്മ്മുഖനോവല്, പ്രകൃത്യുപാസന നോവല്‍, ഭാവാത്മകനോവല് തുടങ്ങി വ്യത്യസ്ത സംജ്ഞകളില്‍ വ്യവഹരിക്കപ്പെടുന്ന നോവലുകള്‍, കഥാപാത്രങ്ങള്‍, നോവല്‍രചനയുടെ മാതൃകകള്‍ ഒക്കെ ഈ ചര്ച്ചയില്പെടുന്നു. ഇത്രയും വിപുലമായി, ആധികാരികമായി, നോവലിന്റെ ഭാവരൂപചര്ച്ചകള് ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥം മലയാളത്തില്‍ വേറെയില്ല. പാശ്ചാ ത്യവും ഭാരതീയവുമായ പ്രശസ്ത നോവലിസ്റ്റുകളും അവരുടെ പ്രശസ്ത നോവലുകളും മാത്രമല്ല, മലയാളനോവലിസ്റ്റുകളും അവരുടെ നോവലുകളും പ്രതിപാദനത്തിന്റെ പരിധിയില്‍പ്പെടുന്നു. തുറന്ന ഹൃദയത്തോടെ നോവലെന്ന സാഹിത്യരൂപത്തെ സമീപിക്കുന്ന ആര്‍ക്കും-നോവലിസ്റ്റുകള്‍ക്കും നിരൂപകര്‍ക്കു പ്രത്യേകിച്ചും- സഹായകമായ ഗ്രന്ഥമാണ് ‘നോവല്‍സ്വരൂപം’.
₹240.00 Original price was: ₹240.00.₹216.00Current price is: ₹216.00.