Dalithanaya Yesu
ദലിതനായ
യേശു
മെസ്സിയാനിക ചിന്തകള്‍
കെ.ജെ ഗാസ്പര്‍
പണിക്കുറതീര്‍ന്നതിന്റെ ശില്പഭംഗിയില്ല നാമറിയുന്ന യേശുവിന്റെ ജീവിതത്തിനും ചിന്തനകള്‍ക്കും. എഴുത്തായിരുന്നില്ല, പറച്ചിലായിരുന്നു, അല്ലെങ്കില്‍, ജീവിതമായിരുന്നു അയാളുടെ മാധ്യമം. ഇറക്കിയ തിരുവെഴുത്തുകള്‍ക്കുമേല്‍ പറച്ചിലിന്റെ ഉളിത്തലപ്പുകള് പാഞ്ഞുണ്ടായ മുറിവുകളായി അയാളുടെ ജീവിതവും വചനവും. അയാളെപ്പോലെ അവയുടെ വരവുപോക്കുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. പോയ ആള് ജീവിതത്തിലും കഥകളിലും പാട്ടുകളിലും വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടു. നിങ്ങളോടൊപ്പമുണ്ടെന്നു പ്രഖ്യാപിച്ചു. ശിഥിലമാക്കപ്പെട്ടവരുടെയും ഒറ്റപ്പെട്ട സ്വതന്ത്രാത്മാക്കളുടെയും കൂടെ നടന്നു. നിശ്ശബ്ദമായി ക്ലാസ്സ്മുറിയിലും വര്‍ത്തമാനത്തിലും വന്നു. തത്വവിചാരണകളില് അയാളും സന്നിഹിതനായിരുന്നു. ഉയിര്ത്തെണീല്പിന്റെ കഥ അങ്ങനെയൊക്കെയാണ് ‘സത്യ’മാകുന്നത്. ചിന്തനകളില്‍, വായനകളില്‍, എഴുതാനുള്ള വിളികളില്‍ എല്ലാം ആ സത്യത്തെ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുക. കെ.ജെ. ഗാസ്പര്‍ ആ വിളിയില്‍ ജീവിക്കുന്നു. അതിന്റെ ഭാഗമായി കാറ്റുപോലെ കടന്നു മുറിഞ്ഞുപോകുന്ന ചില ചിന്തനസന്ദര്ഭങ്ങളൊരുങ്ങുന്നു. ഇവിടെ വായിക്കാനായി, ചിന്തനയ്ക്കായി വരുന്നത് അതില്‍ച്ചിലതാണ്. അപൂര്‍ണ്ണവും ശിഥിലവുമായ, നെയ്തുതീരാത്ത ജീവിതത്തിന്റെയും ചിന്തനകളുടെയും നൂലുകള്‍. – സി.ജെ.ജോര്‍ജ്ജ്
₹300.00 ₹280.00