Charithra Vibhranthikal
ചരിത്ര
വിഭ്രാന്തികള്‍
കെ.എം അബ്ബാസ്
മദ്ധ്യപൗരസ്ത്യദേശത്തിന്റെ സംഘര്‍ഷഭരിതമായ ഭൂപടം
പലസ്തീന് വിമോചന സംഘടനയുടെ ആരാധ്യനായ യാസര്‍ അറാഫത്ത്, ഇറാഖിന്റെ സദ്ദാം ഹുസൈന്, ലിബിയയിലെ ഗദ്ദാഫി തുടങ്ങിയവരുടെ ചരിത്രത്തില്‍ നിന്നുള്ള കലുഷിതമോ രക്തപങ്കിലമോ ആയ തിരോധാനങ്ങള്‍, ബോംബാക്രമണങ്ങളിലും സ്ഫോടനങ്ങളിലും തകര്‍ന്ന ബെയ്റൂട്ടിന്റെയും ബാഗ്ദാദിന്റെയും ആലപ്പോയുടെയും തെരുവുകള്‍, അവിടത്തെ ജനതയുടെ അവസാനിക്കാത്ത ദുരിതങ്ങളും ദീനാലാപങ്ങളും എന്നിങ്ങനെ വളരെ സങ്കീര്‍ണവും ദുഃഖകരവുമാണ് സമകാല മിഡില്‍ ഈസ്റ്റിന്റെ ചരിത്രം. മനുഷ്യജീവന് ഒട്ടും വിലകല്പിക്കാത്ത മധ്യകാലത്തിന്റെ തീവ്രതകളും കുടിപ്പകകളും നിറഞ്ഞ ഭീതിജനകമായ ഒരന്തരീക്ഷം അവിടെ സംജാതമായിരിക്കുന്നു. ചരിത്രവിഭ്രാന്തികളുടെ ഈ കാലഘട്ടത്തിന്റെ നാള്‍വഴികളിലൂടെ കടന്നുപോകുന്ന ഒരു പുസ്തകം.
₹150.00 ₹128.00