Aa
ആ
കെ.പി ജയകുമാര്‍
അക്ഷരം അറിയാമായിരുന്നെങ്കില്‍ താനൊരു നോവലെഴുതുമായിരുന്നുവെന്ന് ഒന്നാമന് കഠിനമായി വ്യസനിച്ചു. അക്ഷരം പഠിച്ചെന്നാലും നീതികിട്ടത്തില്ലെന്ന് രാമന് കണിശമായും വിശ്വസിച്ചു. ചരിത്രവും കഥകളും കെട്ടുപിണഞ്ഞ ഓര്‍മ്മപ്പടര്‍പ്പുകളില്‍ ഒരിക്കലും പിടിതരാതെ തെന്നിമറഞ്ഞ ഒന്നാമന് നിനവുകളില്‍ മാത്രം വന്നും പോയുമിരുന്നു. രണ്ടാമനെ സ്വപ്നങ്ങള്‍ക്ക് തൊടാനാകുമായിരുന്നില്ല. അയാള്‍ യാഥാര്‍ത്ഥ്യങ്ങളില്‍ അലഞ്ഞു, ഭ്രമഭാവനയുടെ പുറംതോട് പൊട്ടിച്ച് പിന്നെയും പിന്നെയും ജനിച്ചു. നഗരം ഗ്രാമങ്ങളെ വിഴുങ്ങിത്തുടങ്ങുകയും ഗ്രാമങ്ങള്‍ പതിവിലും വളഞ്ഞുതുടങ്ങുകയും സായാഹ്നവെയില്‍ തൂകിത്തുടങ്ങുകയും ചെയ്ത നേരത്താണ് ആദ്യമായും അവസാനമായും രണ്ടാമനെ കണ്ടുമുട്ടിയത്. അവര്‍ രണ്ടു കഥകളായിരുന്നു. രണ്ടു ഗാഥകള്‍!
പ്രഹേളികാസ്വഭാവമുള്ള മനുഷ്യജീവിതത്തിന്റെ ചിന്താശീലുകളെ ചിന്തേരിട്ട് ശില്പ്പഭദ്രമാക്കുന്ന ആഖ്യാനവൈഭവം. മനുഷ്യന്റെ അധികാരാര്‍ത്തിയും
അഹംബോധവും മൂലം നീതി നിഷേധിക്കപ്പെടുന്ന സമൂഹങ്ങളുടെ ജീവിതം നിറയുന്ന നോവല്‍.
₹360.00 Original price was: ₹360.00.₹324.00Current price is: ₹324.00.